കെടിയു താത്ക്കാലിക വിസി ആയി കെ ശിവപ്രസാദ് തുടരും: നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെ ടി യു) താല്‍ക്കാലിക വൈസ് ചാന്‍സലർ സ്ഥാനത്ത് പ്രഫ കെ ശിവപ്രസാദ് തുടരും. ശിവപ്രസാദിന്റെ നിമയനം സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കെ ടി യുവില്‍ താല്‍ക്കാലിക വിസിയെ നിയമനിച്ച ചാന്‍സലർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ പട്ടികയിൽ നിന്നും നിയമനം വേണമെന്ന സർവ്വകലാശാല ചട്ടം ഗവർണർ ലംഘിച്ചു. ഇതിനാല്‍ നിയമനം സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാർ വാദം. എന്നാല്‍ ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. സർക്കാർ നല്‍കിയ പാനലില്‍ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ചാന്‍സലർ കോടതിയില്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ സർവ്വകലാശാല വിസി ഡോ സജി ഗോപിനാഥായിരുന്നു കെ ടി യു വിസിയുടെ ചുമതല വഹിച്ചിരുന്നത്. ഇദ്ദേഹം കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നൽകിയത്. ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, ഡോ വിനോദ് കുമാർ ജേക്കബ് എന്നിവരായിരുന്നു ചാന്‍സലർ തള്ളിയ സർക്കാർ പാനലിലുണ്ടായിരുന്നത്.
അതേസമയം, നിയമത്തെയും കോടതി വിധികളെയും വെല്ലുവിളിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇതിന് യു ഡി എഫ്, കെ എസ് യു, എം എസ് എഫ് പിന്തുണയുണ്ടെന്നും ഇടത് വിദ്യാർത്ഥി പ്രസ്ഥാനം ആരോപിക്കുന്നു.
സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധി വന്ന് മണിക്കൂറുകൾ മാത്രം പിന്നിടുന്ന സമയത്താണ് സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളെയും, ഹൈക്കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ഹൈക്കോടതിയെ പോലും വെല്ലുവിളിച്ചുള്ള നീക്കം ചാൻസലർ നടത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കാൻ ആവില്ല എന്നും, നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ കേരളത്തിലെ വിദ്യാർത്ഥികളുടെ സമരച്ചൂടറിയുമെന്നും, കേരളത്തിലെ യുഡിഎഫ് നേതൃത്വവും, കെഎസ്‌യു , എംഎസ്എഫ് ഉൾപ്പെടെയുള്ള അവരുടെ വിദ്യാർത്ഥി സംഘടനകളും ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന കാവിവത്കരണത്തെ പിന്തുണച്ച് മിണ്ടാതെയിരിക്കുകയാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications