ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; പുതിയ അപേക്ഷ പിന്നീട് നല്‍കൂ എന്ന് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയും ജാമ്യം നല്‍കിയില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ കീഴ്ക്കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ജയിലിലേക്ക് മാറ്റുകയും ചെയ്താല്‍ ഇബ്രാഹിം കുഞ്ഞിന് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ മാസം അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകളോടെ ഒരു ദിവസത്തെ അനുമതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവംബര്‍ 30ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ചോദ്യം ചെയ്തു. ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇബ്രാഹിം കുഞ്ഞ്.
തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് പറയുന്നു. ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. സൂരജ് നേരത്തെ അറസ്റ്റിലായിരുന്നു. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്റ് ബ്രഡ്ജസ് ഡെവലപ്മെന്റ് കോര്പേറഷന് കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
മുന്‍കൂര്‍ പണം നല്കുന്നതില് എന്താണ് പ്രശ്നമെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിക്കുന്നു. ഈ പണം തിരിച്ചുലഭിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കരാറുകള്‍ക്ക് മുന്‍കൂര്‍ പണം നല്കിയില്ലേ എന്നും യുഡിഎഫ് നേതൃത്വം ചോദിക്കുന്നു. കേസെടുത്ത് ഏറെകാലം കഴിഞ്ഞ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications