കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി.എം വിംസ് മെഡിക്കല്‍ കോളേജിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി: വയനാട് ജില്ലയിലെ മേപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെതിരെ സ്വകാര്യ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.

ഡി.എം വിംസ് മെഡിക്കല്‍ കോളേജിന് ലഭിച്ച എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നിയമപരമല്ലെന്നും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് സംരംഭം ആരംഭിച്ചതെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ അപ്രസക്തമാണെന്നും, നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളിയത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും, എല്ലാവിധ നിയമങ്ങള്‍ പാലിച്ചുമാണ് ഡി.എം വിംസ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്.

wims

കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാട് നിവാസികള്‍ക്ക് ആശ്വാസമേകിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഹൈക്കോടതി വിധിയെന്നും ഡി.എം വിംസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. ജനോപകാരപ്രദമായ ഇത്തരം സംരംഭങ്ങളെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് തടയുന്ന പ്രവണത ജനകീയ കൂട്ടായ്മയിലൂടെ ചെറുത്തു തോല്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

English summary
High court dismisses pil against DM WIMS medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X