കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിടെക് പരീക്ഷ നടത്താം, പരീക്ഷ റദ്ദാക്കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Google Oneindia Malayalam News

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സാങ്കേതിക സര്‍വകാലാശയുടെ ഒന്നും മൂന്നും പരീക്ഷകളായിരുന്നു സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. നാളെ മുതലുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്താം. നാളെ മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.

1

നേരത്തെ പരീക്ഷകള്‍ റദ്ദാക്കിയ വിധിക്കെതിരെ സര്‍വകലാശാല അധികൃതര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് വിധി വന്നത്. ഇനിയുള്ള പരീക്ഷകള്‍ പരീക്ഷകളൊന്നും ഇതോടെ തടസ്സമില്ലാതെ നടത്താം. അതേസമയം കോടതി വിധിയെ തുടര്‍ന്ന് മാറ്റിവെച്ച ഇന്നത്തെ പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് എട്ട് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പരീക്ഷികള്‍ എല്ലാം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അതേസമയം കെടിയു പരീക്ഷ അടുത്ത മാസം 2, 3 തിയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം ഓണ്‍ലൈന്‍ ആയോ, അതിന് സൗകര്യമില്ലെങ്കില്‍ ഓഫ്‌ലൈന്‍ ആയോ പരീക്ഷകള്‍ നടത്താന്‍ അനുമതിയുണ്ടെന്ന് സര്‍വകലാശാലയില്‍ വാദിച്ചു. ഇത് ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

English summary
high court division bench allowes btech exam in science and technology university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X