സൂര്യനെല്ലിയില്‍ ഡിവിഷന് ബഞ്ചും പിന്മാറി
കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ചും പിന്മാറി. ഹര്‍ജിയില്‍ സുപ്രധാന നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് സിംഗിള്‍ ബഞ്ച് ഡിവിഷന് ബഞ്ചിന് കൈമാറിയത്.
കേസില്‍ പ്രതിഭാഗത്തിന്റേയും വാദം കേള്‍ക്കുന്നത് ഇതേ ഡിവിഷന് ബഞ്ചാണ്ട്. അതുകൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജസ്റ്റിസുമാരായ കെടി ശങ്കരനും എംഎല് ജോസഫും അടങ്ങിയ ഡിവിഷന് ബഞ്ചാണ് ഇത്.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ തീരുമാനം നീണ്ടുപോകുന്നത്. കേസിലെ മുഖ്യ പ്രതിയായ ധര്മരാജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കുര്യനെ കുമളിയിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്നത് താനായിരുന്നു എന്നായിരുന്നു ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യം ധര്മകരാജന് കോടതിയില്‍ പിന്നീട് നിഷേധിച്ചു.
ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് തൊടുപുഴ സെഷന്‍സ് കോടതിയില്‍ അന്ന് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. കുര്യനെ ഹൈക്കോടതി നേരത്തെ തന്നെ കുറ്റ വിമുക്തനാക്കുകയും ചെയ്തിരുന്നു. ഈ രണ്ട് വിധികളും റദ്ദാക്കണം എന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ ഉണ്ട്.
പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ കുര്യനെ കുറ്റ വിമുക്തനാക്കിയ സംഭവത്തില്‍ ഹൈക്കോടതി കീഴ്ക്കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications