സര്‍ക്കാരിന് തിരിച്ചടി; ബാറുകള്‍ തുറക്കാന്‍ കോടതി ഉത്തരവ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ 250 ബാറുകളും തുറക്കാനാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ചായിരുന്നു കഴിഞ്ഞ ദിവസം ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടക്കാന്‍ ഉത്തരവിട്ടത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നതായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഫോര്‍ സ്റ്റാറുകള്‍ക്ക് കൂടി ബാര്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കോടതി പറഞ്ഞിരുന്നത്.

തങ്ങളുടെ വാദം കേട്ടില്ലെന്നാണ് ബാര്‍ ഉടമകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ സുപ്രീം കോടതി അഭിഭാഷകന് വെങ്കട്ടരാമന് ഉന്നയിച്ചത്. ഇക്കാര്യം ഡിവിഷന് ബഞ്ച് അംഗീകരിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ച് വിധി വന്നതുമുതല്‍ ഒരു മാസം തല്‍സ്ഥിതി തുടരാനാണ് കോടതിയുടെ ഉത്തരവ്.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് ഒക്ടോബര്‍ 31 ഉച്ചയോട് കൂടി 250 ബാറുകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂട്ടി സീല്‍ വച്ചിരുന്നു. ഇവിടങ്ങളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ തന്നെ ചെയ്ത് നല്‍കേണ്ടി വരും. വിധി ദൗര്‍ഭാഗ്യകരമായെന്നാണ് എക്സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications