കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ലൗജിഹാദെന്ന് നിലവിളിക്കുന്നവർക്ക് കോടതിയുടെ 'അടി'; പ്രണയത്തിന് അതിർവരമ്പുകളില്ല...

Google Oneindia Malayalam News

Recommended Video

cmsvideo
ഘര്‍ വാപ്പസി, ലൗ ജിഹാദ്: നിലപാട് കടുപ്പിച്ച് ഹൈക്കോടതി | Oneindia Malayalam

കൊച്ചി: മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് കോടതി. എല്ലാ പ്രണയ വിവാഹങ്ങളേയും ഖര്‍ വാപ്പസിയായും, ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും കോടതി പറഞ്ഞു.

പ്രത്യേക നിയമസഭ സമ്മേളനം എന്തിന്? എല്ലാം പിണറായി സർക്കാരിന്റെ കുബുദ്ധി, സ്വാഗതം ചെയ്ത് യുഡിഎഫ്!പ്രത്യേക നിയമസഭ സമ്മേളനം എന്തിന്? എല്ലാം പിണറായി സർക്കാരിന്റെ കുബുദ്ധി, സ്വാഗതം ചെയ്ത് യുഡിഎഫ്!

ശ്രുതിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ഹർജിയും കോടതി തള്ളി. സംസ്ഥാനത്ത് നിരപേക്ഷത പുലരണമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു. കണ്ണൂര്‍ സ്വദേശിയായ ശ്രുതിയുടെ വിവാഹം ലൗജിഹാദ് അല്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹത്തിന്റെ രേഖകള്‍ പരിശോധിച്ച കോടതി ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയായ രണ്ട് പേരുടെ തീരുമാനത്തിൽ നിയമപരമായി കോടതിക്ക് ഇടുപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാതാപിതാക്കളുടെ പരാതി

മാതാപിതാക്കളുടെ പരാതി

പയ്യന്നൂർ മണ്ടൂർ സ്വദേശിനിയായ ശരുതിയാണ് മതംമാറി അനീസ് അഹമ്മദിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഒരു മാസത്തോളം ദില്ലിയിലായിരുന്നു. തുടർന്ന് നാട്ടിലെത്തിയ ശ്രുതിയെ മതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

യോഗ സെന്റർ

യോഗ സെന്റർ

പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് ഹാജരാക്കിയപ്പോൾ മതാപിതാക്കൾക്ക് ഒപ്പം പോകാനാണ് കോടതി ഉത്തരവിറക്കിയത്. തുടർന്ന് തൃപ്പുമിത്തുറയിലെ യോഗ സെന്ററിൽ പാർപ്പിക്കുകയായിരുന്നു.

ഹേബിയസ് കോർപസ്

ഹേബിയസ് കോർപസ്

എന്നാൽ ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂർ സിഐയുടെ സഹായത്തോടെ മതാപിതാക്കൾ അന്യായ തടങ്കലിൽ വച്ചിരിക്കുകയാണെന്നും ആരോപിച്ച് അനീസ് ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു.

ക്രൂര പാഡനത്തിന് ഇരയായി

ക്രൂര പാഡനത്തിന് ഇരയായി

തുടർന്ന് ശ്രുതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കോടതിയിൽ എത്തിയപ്പോഴാണ് യോഗ സെന്ററിൽ വച്ച് താൻ ക്രൂരമായ പാഡനത്തിന് ഇരയായെന്ന് ശ്രുതി മൊഴി നൽകിയത്. ഭർത്താവിനൊപ്പം പോയാൽ മതിയെന്നും ശ്രുതി കോടതിയിൽ പറഞ്ഞു. തുടർന്ന് ശ്രുതിയെ ഭർത്താവിനൊപ്പം പോകാൻ അനുമതി നൽകികൊണ്ട് കോടതി തീർപ്പാക്കുകയായിരുന്നു.

English summary
High Court explain about love marriages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X