കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി!!! മാപ്പ് പറഞ്ഞു, 25,000 രൂപ പിഴയും; രൂക്ഷ വിമർശനം

Google Oneindia Malayalam News

Recommended Video

cmsvideo
ശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി | Oneindia Malayalam

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. കോടതി വില കുറഞ്ഞ പ്രശസ്തിയ്ക്കായി ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി പറഞ്ഞു. ശോഭ സുരേന്ദ്രനില്‍ നിന്ന് കോടതി പിഴയും ഈടാക്കി.

മേം, മോദി ദുശ്മൻ ദുശ്മൻ!!! ഷാനിയെ ഹിന്ദി പഠിപ്പിക്കാനിറങ്ങിയ ശോഭ സുരേന്ദ്രന് അറഞ്ചം പുറഞ്ചം ട്രോളുകൾമേം, മോദി ദുശ്മൻ ദുശ്മൻ!!! ഷാനിയെ ഹിന്ദി പഠിപ്പിക്കാനിറങ്ങിയ ശോഭ സുരേന്ദ്രന് അറഞ്ചം പുറഞ്ചം ട്രോളുകൾ

ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ശോഭ സുരേന്ദ്രന്റെ ഹര്‍ജി. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭ ഹര്‍ജി പിന്‍വലിച്ചു. ശോഭ സുരേന്ദ്രനെ കൊണ്ട് മാപ്പും പറയിപ്പിച്ചു. 25,000 രൂപയാണ് ശോഭയില്‍ നിന്ന് ഹൈക്കോടതി പിഴ ഈടാക്കിയത്

ശബരിമല വിഷയത്തില്‍ ഏറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ആളായിരുന്നു ശോഭ സുരേന്ദ്രന്‍. ശബരിമല സ്ത്രീ പ്രവേശനം ഒരുതരത്തിലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പോലീസ് നടപടിയ്‌ക്കെതിരെ

പോലീസ് നടപടിയ്‌ക്കെതിരെ

ശബരിമലയിലെ പോലീസ് നടപടിയ്‌ക്കെതിരെ ആയിരുന്നു ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപ്പച്ചത്. പ്രതിഷേധക്കാരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നായിരുന്നു ആവശ്യം.

 വില കുറഞ്ഞ പ്രശസ്തി, വികൃത ആരോപണങ്ങള്‍

വില കുറഞ്ഞ പ്രശസ്തി, വികൃത ആരോപണങ്ങള്‍

അതി രൂക്ഷമായ വിമര്‍ശനം ആയിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. വിലകുറഞ്ഞ പ്രശസ്തിയ്ക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത് എന്നും കോടതി നിരീക്ഷിച്ചു.

നിലനില്‍ക്കാത്ത ഹര്‍ജി

നിലനില്‍ക്കാത്ത ഹര്‍ജി

ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി നല്‍കിയ ശോഭ സുരേന്ദ്രന്‍ എവിടേയും പരാതി നല്‍കിയിട്ടിലിലെന്നും കോടതി പറഞ്ഞു. കോടതിയെ പരീക്ഷണ വസ്തു ആക്കരുത് എന്നും താക്കീത് നല്‍കി.

25,000 പിഴ

25,000 പിഴ

അനാവശ്യ ഹര്‍ജിയുമായാണ് കോടതിയെ സമര്‍പ്പിച്ചത് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. കോടതിയുടെ സമയം കളഞ്ഞതിന് 25,00 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ തുക ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് നല്‍കണം എന്നാണ് ഉത്തരവ്.

മാപ്പ്

മാപ്പ്

കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ശോഭ സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ ഹൈക്കോടതിയോട് മാപ്പ് അപേക്ഷിച്ചു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. പിഴ ഈടാക്കിയ നടപടി എല്ലാവര്‍ക്കും പാഠമാകണം എന്നും കോടതി പറഞ്ഞു.

English summary
High Court fined Sobha Surendran for misusing court for publicity stunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X