Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി; ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തേ ഐഷയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണം എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

താൻ രാജ്യദ്രോഹക്കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും സർക്കാരിനെ വിമർശിക്കുകയെന്നാൽ രാജ്യദ്രോഹമല്ലെന്നും ഐഷ മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഐഷയ്ക്ക് ജാമ്യം നൽകുന്നതിനെതിരെ കടുത്ത എതിർപ്പാണ് പോലീസ് ഉയർത്തിയത്. ഐഷ വിദ്വേഷ പ്രചരണമാണ് നടത്തിയതെന്നാണ് പോലീസ് വാദം. മാത്രമല്ല ചോദ്യം ചെയ്യലിനായി ലക്ഷദ്വീപില്‍ എത്തിയ ഐഷ സുല്‍ത്താന ക്വാറന്‍റീന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ അറിയിച്ചിരുന്നു.

aishasultana1-1623392747-1623432179-1624029294-1624599663.jpg -Properties

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ഐഷ സുൽത്താന കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തു. ഇത് സംബന്ധിച്ച രേഖകളും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന പരാമർശത്തിലാണ് ന്ന് ഐഷ സുൽത്താനെയ്ക്കെതിരെ കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകമായിരുന്നു ഐഷയ്ക്കെതിരെ പരാതി നല്‍കിയത്.

കേസിൽ ഇതിനോടകം തന്നെ മൂന്ന് തവണ പോലീസ് ഐഷയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ഐഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+