കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക് | Oneindia Malayalam

കൊച്ചി: ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലെത്തിയ സ്ത്രീയ്ക്ക് നേരെ നടന്ന വധശ്രമ ഗൂഢാലോചന കേസില്‍ ആണ് സുരേന്ദ്രന് ജാമ്യം നല്‍കിയത്.

കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാനപ്പെട്ട ഉപാധി. കഴിഞ്ഞ 21 ദിവസങ്ങളായി കെ സുരേന്ദ്രന്‍ ജയിലില്‍ ആയിരുന്നു. മറ്റ് കേസുകളില്‍ എല്ലാം ജാമ്യം കിട്ടിയിരുന്നെങ്കിലും ഗൂഢാലോചന കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ സുരേന്ദ്രന്‍ ജയിലില്‍ തന്നെ ആയിരുന്നു.

നേരത്തെ ഹൈക്കോടതിയില്‍ നിന്ന് കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വ്യക്തി വിരോധം തീര്‍ക്കുന്ന രീതിയിലുള്ള നടപടിയാണ് പോലീസ് തനിക്കെതിരെ സ്വീകരിക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ വാദം.

21 ദിവസം ജയിലില്‍

21 ദിവസം ജയിലില്‍

കഴിഞ്ഞ 21 ദിവസങ്ങളായി കെ സുരേന്ദ്രന്‍ ജയില്‍ വാസം അനുഭവിക്കുകയാണ്. വിവിധ കേസുകളിലായി വ്യത്യസ്ത ജയിലുകളില്‍ ആയിരുന്നു സുരേന്ദ്രന്‍ ഉണ്ടായിരുന്നത്. പല കേസുകളിലും ജാമ്യം കിട്ടിയെങ്കിലും ഗൂഢാലോചന കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ആയിരുന്നു ഇത്.

ഒടുവില്‍ ജാമ്യം

ഒടുവില്‍ ജാമ്യം

കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആയിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയത് എന്ന രീതിയില്‍ പോലും ചോദ്യം ഉയര്‍ന്നിരുന്നു. എങ്കിലും ഒടുവില്‍ ജാമ്യം ലഭിക്കുകയായിരുന്നു.

പത്തനംതിട്ടയില്‍ പ്രവേശിക്കരുത്

പത്തനംതിട്ടയില്‍ പ്രവേശിക്കരുത്

സുരേന്ദ്രന്‍ റാന്നി താലൂക്കില്‍ പ്രവേശിക്കരുത് എന്ന് നേരത്തെ തന്നെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉപാധിയുണ്ടായിരുന്നു. ഇപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുള്ള ഉപാധി. സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.

കലാപത്തിന് ശ്രമിക്കും?

കലാപത്തിന് ശ്രമിക്കും?

സുരേന്ദ്രന്റെ ജാമ്യാപേക്ഷ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സുരേന്ദ്രന്‍ പുറത്തിറങ്ങിയാല്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. പക്ഷേ, കോടതി കര്‍ശന ഉപാധികളോട് ജാമ്യം അനുവദിക്കുകയായിരുന്നു.

രണ്ട് ലക്ഷത്തിന്റെ ബോണ്ട്

രണ്ട് ലക്ഷത്തിന്റെ ബോണ്ട്

രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവൂ. കൂടാതെ സമാനമായ കുറ്റകൃത്യങ്ങളില്‍ ഇടപെടരുത് എന്ന കര്‍ശന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.

ആ കേസ് ഇങ്ങനെ

ആ കേസ് ഇങ്ങനെ

ചിത്തിര ആട്ട വിശേഷത്തിന് ശബരില നട തുറന്നപ്പോള്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. 52 കാരിയായ അയ്യപ്പ ഭക്തയെ തടഞ്ഞതില്‍ വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആയിരുന്നു സുരേന്ദ്രനെതിരെ പോലീസ് ചുമത്തിയിരുന്നത്.

ശബരിമല ദര്‍ശനം പറ്റില്ല

ശബരിമല ദര്‍ശനം പറ്റില്ല

മണ്ഡലപൂജയ്ക്ക് നട തുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന്‍ എത്തിയത്. അപ്പോഴായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനാവില്ലെന്ന ഉപാധിയുള്ളതിനാല്‍ സുരേന്ദ്രന് ഇത്തവണ ശബരിമല ദര്‍ശനം സാധ്യമാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

English summary
High Court grants bail for K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X