ഷാജ് കിരണും ഇബ്രാഹിമും നിലവില്‍ പ്രതികളല്ലെന്ന് സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: സ്വര്‍ണ കടത്ത് കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ ഇരുവരേയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിപക്ഷ നേതാവിന്റെയും മറ്റും സമ്മര്‍ദ്ദം കണക്കിലെടുത്ത് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നു. മാത്രമല്ല തങ്ങളെ ഈ കേസില്‍ ട്രാപ് ചെയ്യാന്‍ സ്വപ്‌ന സുരേഷ് ശ്രമിക്കുന്നു എന്നതടക്കമുള്ള വാദങ്ങള്‍ ഉയര്‍ത്തിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് ഇരുവരും ഈ കേസില്‍ നിലവില്‍ പ്രതികളല്ല എന്നാണ്. ഇവരെ അറസ്റ്റ് ചെയ്യാനും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.

ഈ ഒരു സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഇരുവരുടേയും ജാമ്യ ഹര്‍ജി തീര്‍പ്പാക്കിയത്. പൊലീസിന് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 41 എ നോട്ടീസ് നല്‍കി ഇരുവരേയും വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സൗഹൃദസംഭാഷണം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണ് എന്നുമാണ് ഹരജിയില്‍ ഇരുവരും ആരോപിച്ചത്.
ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം
രാഷ്ട്രീയ നേട്ടത്തിനായി കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക പോയ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടില്‍ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിഡിയോ തന്റെ കൈവശം ഉണ്ടെന്നും അത് വീണ്ടെടുക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോയതാണെന്നും ഇബ്രാഹിം നേരത്തെ അറിയിച്ചിരുന്നു.
ദൃശ്യങ്ങള്‍ ലഭിച്ച ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും എന്നും ഇബ്രാഹിം പറഞ്ഞിരുന്നു. അതേസമയം രഹസ്യമൊഴി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications