കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി സമയം പാഴാക്കി.... തോമസ് ചാണ്ടി അടക്കം നാല് പേര്‍ക്ക് 25000 രൂപ പിഴയിട്ട് ഹൈക്കോടതി!!

Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി. വിധി പറയാനിരിക്കെ ഹര്‍ജികള്‍ പിന്‍വലിച്ചതിന് തോമസ് ചാണ്ടി അടക്കം നാല് പേര്‍ക്ക് ഹൈക്കോടതി പിഴ ചുമത്തി. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയാനിരിക്കുകയായിരുന്നു. തോമസ് ചാണ്ടിക്ക് പുറമേ മകന്‍ ബോബി ചാണ്ടി മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്ക് 25000 രൂപയാണ് കോടതി പിഴയിട്ടത്. വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹര്‍ജി സമര്‍പ്പിച്ചെന്നാണ് കോടതി പിഴയിട്ട് കൊണ്ട് പറഞ്ഞത്. പത്ത് ദിവസത്തിനകം നാല് പേരും പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും, എന്നാല്‍ അതുപോലെ കോടതിയുടെ സമയവും വിലപ്പെട്ടതാണെന്ന് ഓര്‍ക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

1

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി ഭൂമി കൈയ്യേറി റോഡ് നിര്‍മിച്ചുവെന്ന വിജിലന്‍സ് കേസ് ചോദ്യം ചെയ്താണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തോമസ് ചാണ്ടി അടക്കം 22 പേരെ പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തിരിച്ചടിയാകുമെന്നും തള്ളുമെന്നും ഉറപ്പായതോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടി തയ്യാറായത്. അതേസമയം അഞ്ചാമത്തെ ഹര്‍ജി കോടതി ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തില്‍ പിഴയിട്ടിട്ടില്ല. വിജിലന്‍സിന്റെ എഫ്‌ഐആര്‍ തള്ളണമെന്നാണ് തോമസ് ചാണ്ടി കോടതിയില്‍ ആവശ്യപ്പെട്ടത്. ആലപ്പുഴ ജില്ലാ കളക്ടറേയും മറ്റ് ഉദ്യോഗസ്ഥരുമായിരുന്നു എതിര്‍ കക്ഷികള്‍.

കോണ്‍ഗ്രസിന്റെ അജണ്ട 2019... രാഹുല്‍ ഗാന്ധിയുടെ പ്ലാനില്‍ മൂന്ന് വിഭാഗങ്ങള്‍!!കോണ്‍ഗ്രസിന്റെ അജണ്ട 2019... രാഹുല്‍ ഗാന്ധിയുടെ പ്ലാനില്‍ മൂന്ന് വിഭാഗങ്ങള്‍!!

മമത വീണ്ടും കോണ്‍ഗ്രസ് പാളയത്തിലേക്ക്?; മഞ്ഞുരുകലിന് തുടക്കമിട്ടത് രാഹുല്‍, ഒറ്റക്കെട്ടായി നേരിടുംമമത വീണ്ടും കോണ്‍ഗ്രസ് പാളയത്തിലേക്ക്?; മഞ്ഞുരുകലിന് തുടക്കമിട്ടത് രാഹുല്‍, ഒറ്റക്കെട്ടായി നേരിടും

English summary
high court imposes fine against thomas chandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X