ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്; 20ന് അറസ്റ്റ് ചെയത് ഹാജരാക്കണം
കൊച്ചി: ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജൻ ഖൊബ്രഗഡയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പോലീസിന് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രൊമോഷൻ നൽകണമെന്ന ഉത്തരവ് ഇറക്കാത്തിലാണ് നടപടി.
ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രൊമോഷൻ നൽകണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യവിഭാഗം അസി. ഡയറക്ടറായ ഡോ. ബി ഉണ്ണികൃഷ്ണൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 2023 ൽ ആയിരുന്നു ഡോ ഉണ്ണികൃഷ്ണന് നിയമനം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും പുനപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്നാണ് ഉത്തരവിറക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയത്.
എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് റദ്ദാക്കി ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല.
രാജൻ ഹൊബ്രഗെഡോട് ഇന്ന് നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇദ്ദേഹം ഹാജരായില്ല. തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.












Click it and Unblock the Notifications