കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രം അവാര്‍ഡ് നിര്‍ണയം: സര്‍ക്കാറിന് നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. പുരസ്‌കാരത്തിന് അയച്ച സിനിമകള്‍ മുഴുവനും ജൂറി അംഗങ്ങള്‍ കണ്ടില്ലെന്ന പരാതിയിലാണ് പുതിയ പ്രശ്‌നം

പരാതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി നോട്ടീസയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

high-court-kerala

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേല്‍നോട്ടത്തില്‍ സംവിധായകന്‍ ഭാരതിരാജ അദ്ധ്യക്ഷനായി രൂപീകരിച്ച ജൂറിയ്ക്ക് മുമ്പാകെ 85 ചിത്രങ്ങളാണ് എത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും ജൂറി അംഗങ്ങള്‍ കണ്ടില്ലെന്നാണ് പരാതി.

സംസ്ഥാല ചലച്ചിത്ര പുരസ്‌കാരങ്ങളെ വേറയും ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂടിനെ സംസ്ഥാന സര്‍ക്കാര്‍ ഹാസ്യനടനുള്ള പുരസ്‌കാരത്തിലൊതുക്കിയതാണ് അതില്‍ പ്രധാനം.

മികച്ച ഗായകനുള്ള പുരസ്‌കാരം മാറി പ്രഖ്യാപിച്ചതും വിവാദമായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസയിലെ പാട്ടാണ് മികച്ച ഗായകനുള്ള പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ പാടിയ ആള്‍ക്കല്ല പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. തിരക്കഥാകൃത്തുക്കള്‍ക്ക് പരിഗണന നല്‍കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

English summary
High court issued notice to government on state film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X