കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍:പിണറായിക്ക് കോടതി നോട്ടീസ് അയച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ലാവലിന്‍ കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കനേഡിയന്‍ കന്പനിയുമായി നടത്തിയ ഇടപാടില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് സിബിഐ റിവിഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ക്രൈം വാരികയുടെ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ നാല് ജഡ്ജിമാര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് കേസ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ പരിഗണനക്ക് വന്നത്.

Pinarayi Vijayan

ഹര്‍ജി പരിഗണിച്ച കോടതി കേസിലെ പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വിചാരണ കോടതിയില്‍ നിന്നുള്ള രേഖകള്‍ എത്തിക്കാനും ആവശ്യപ്പെട്ടു.

തൃശൂര്‍ വിജിലന്‍സ് കോടതി 2013 നവംബര്‍ അഞ്ചിനാണ് പിണറായി വിജയനേയും മറ്റ് ആറ് പ്രതികളേയും കുറ്റവിമുക്തരാക്കി വിധി പിരസ്താവിച്ചത്. കുറ്റപത്രം ദുര്‍ബ്ബലമാണെന്നും ഗൂഢാലോചന ആരോപണം നില നില്‍ക്കില്ലെന്നും കോടതി അന്ന് വിലയിരുത്തിയിരുന്നു.

എന്നാല്‍ വിചാരണ കോടതി തെളിവുകള്‍ വേണ്ട വിധത്തില്‍ പരിശോധിച്ചിട്ടില്ലെന്നാണ് സിബിഐയുടെ ആരോപണം. കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെടാവത്തരെ പോലും കോടതി വെറുതെ വിട്ടുവെന്നും സിബിഐ ആരോപിച്ചു.

വിജിലന്‍സ് കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സിബിഐയും ക്രൈം നന്ദകുമാറും ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

English summary
High Court issued notice to Pinarayi Vijayan in Lavalin Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X