കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...

അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന സെന്റർ സ്ക്വയർ മാളിലെ മൾട്ടിപ്ലക്സ് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ സെന്റർ സ്ക്വയറിലെ മൾട്ടിപ്ലക്സ് തീയേറ്ററുകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. സെന്റർ സ്ക്വയറിലെ സിനിപോളിസ് മൾട്ടിപ്ലക്സുകളിലെ ഏഴു സ്ക്രീനുകളിലാണ് ഹൈക്കോടതി പ്രദർശനം തടഞ്ഞത്.

പാകിസ്താനിൽ നിന്ന് കേരളത്തിന് നേരെ വീണ്ടും' ആക്രമണം'! വെബ്സൈറ്റുകൾ തകർത്തു; മല്ലൂസ് തിരിച്ചടിക്കുമോ?പാകിസ്താനിൽ നിന്ന് കേരളത്തിന് നേരെ വീണ്ടും' ആക്രമണം'! വെബ്സൈറ്റുകൾ തകർത്തു; മല്ലൂസ് തിരിച്ചടിക്കുമോ?

വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..

അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന സെന്റർ സ്ക്വയർ മാളിലെ മൾട്ടിപ്ലക്സ് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. അഗ്നിബാധയുണ്ടായാൽ തീ അണയ്ക്കാനും, ആളുകളെ രക്ഷപ്പെടുത്താനുമുള്ള സംവിധാനം മൾട്ടിപ്ലക്സിൽ ഇല്ലെന്ന് കാണിച്ച് അഗ്നിശമന സേന നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കളക്ടർ ഉത്തരവിട്ടത്.

centresquare

എന്നാൽ കളക്ടറുടെ ഉത്തരവ് പാലിക്കാതിരുന്ന മൾട്ടിപ്ലക്സ് മാനേജ്മെന്റ്, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി ആഗസ്റ്റ് 21 തിങ്കളാഴ്ച വിധി പറഞ്ഞത്. കളക്ടറുടെ നിർദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ ഉത്തരവിട്ട ഹൈക്കോടതി മൾട്ടിപ്ലക്സിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാനും ആവശ്യപ്പെട്ടു.

പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ.. തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

ഇടപ്പള്ളി ഒബ്റോൺ മാളിൽ മാസങ്ങൾക്ക് മുൻപുണ്ടായ അഗ്നിബാധയെ തുടർന്നാണ് മാളുകളുടെ സുരക്ഷയെക്കുറിച്ച് അഗ്നിശമന സേന പഠനം നടത്തിയത്. ദിവസവും പതിനായിരക്കണക്കിന് പേരെത്തുന്ന സെന്റർ സ്ക്വയറിൽ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലെന്നായിരുന്നു റിപ്പോർട്ട്. മുസ്ലീം ലീഗ് നേതാവും വ്യവസായിയും രാജ്യസഭാ അംഗവുമായ പിവി അബ്ദുൾ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് സെന്റർ സ്ക്വയർ മാൾ.

English summary
high court issued stop memo against cinepolis centre square mall kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X