കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; എന്തുകൊണ്ട് സിബിഐ അന്വേഷണം വേണ്ട? കാരണം വ്യക്തമാക്കണമെന്ന് കോടതി!

Google Oneindia Malayalam News

കൊച്ചി: പിഎസ് സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പിഎസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ്. പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സിബിഐയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

<strong>അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; മെനയുന്നത് കുതന്ത്രങ്ങൾ, വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം?</strong>അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; മെനയുന്നത് കുതന്ത്രങ്ങൾ, വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം?


പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികൾ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

PSC

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തത്. എന്നാൽ ക്രമക്കേടിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത് എന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും, പരീക്ഷാക്രമക്കേടിനെ കുറിച്ചുള്ള ആക്ഷേപം ഗൗരവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആഴത്തിലുള്ള അന്വേഷണം സിബിഐയ്ക്ക് മാത്രമേ സാധ്യമാകൂ എന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പ് കൂടുതല്‍ വ്യാപ്തിയുള്ളതായതു കൊണ്ട് സ്വതന്ത്ര ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ര്‍ജിക്കാരുടേത് പരസ്യതാല്‍പര്യമാണെന്നാണ് പിഎസ്സിയുടെ വാദം.

English summary
High Court isues notice to Government, PSC and CBI on PSC exam allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X