കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍മുഡയും ബനിയനുമിട്ട് ഹൈക്കോടതി ജഡ്ജി ഓട വൃത്തിയാക്കാനിറങ്ങി...നഗരസഭ അനങ്ങിയില്ല!!!

  • By Vishnu
Google Oneindia Malayalam News

കൊച്ചി: പെരുമഴയത്ത് എളമക്കര കീര്‍ത്തിനഗറിലെ ഓട വൃത്തിയാക്കുന്നയാളെ സമീപവാസികളും കാല്‍നയാത്രക്കാരും തിരിച്ചറിഞ്ഞില്ല. മഴയത്ത് ഓട നിറഞ്ഞ് അഴുക്ക് റോഡിലേക്കൊഴുകിയതോടെ ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ബര്‍മുഡയും ടീഷര്‍ട്ടുമിട്ട് കൈക്കോട്ടുമായി റോഡിലിറങ്ങി. മഴയെ വകവയ്ക്കാതെ അദ്ദേഹം ഓട വൃത്തിയാക്കി. ഓട നിറഞ്ഞൊഴുകിയിട്ടും വൃത്തിയാക്കാന്‍ തയ്യാറാകാത്ത നഗരസഭയ്‌ക്കെതിരെ നിശബ്ദ പ്രതിഷേധമായിരുന്നു തോട്ടത്തില്‍ ബി രാധാകൃഷ്ണന്റേത്.

വെള്ളിയാഴ്ച രാത്രി വൈകിട്ടോടെ എളമക്കരയില്‍ മഴ തുടങ്ങി. ഓടയില്‍ വെള്ളം നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും വഴി നടക്കാനാവാത്ത വിധം മലിന ജലം റോഡിലേക്കൊഴുക്കി. ഇതോടെയാണ് ജഡ്ജിയെന്ന പദവി പോലും നോക്കാതെ തോട്ടത്തില്‍ രാധാകൃഷ്ണന്‍ മണിക്കൂറുകളോളം മഴയത്ത് ഓട നന്നാക്കിയത്. സംഭവമറിഞ്ഞതോടെ നഗരസഭാ അധികൃതര്‍ നാണം കെട്ടിരിക്കുകയാണ്.

Thottathil B Radhakrishnan

എല്ലാവര്‍ഷവും നഗരസഭയാണ് പ്രദേശത്തെ ഓടകളെല്ലാം വൃത്തിയാക്കാറ്. ഇത്തവണ മഴതുടങ്ങിയിട്ടും നഗരസഭ അധികൃതര്‍ ഓട വൃത്തിയാക്കാനെത്തിയില്ല. റസിഡന്‍സ് അസോസിയേഷന്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഓട നിറഞ്ഞ് സമീപവാസികള്‍ക്ക് രോഗം പിടിപെടുന്ന അവസ്ഥ ആയതോടെയാണ് ജഡ്ജി വെള്ളക്കെട്ട് നീക്കാനെത്തിയത്.

ഓടയ്ക്ക് മുകളില്‍ മൂടിയ പുല്ലും മണ്ണുമെല്ലാം അദ്ദേഹം വൃത്തിയാക്കി. സ്‌കൂള്‍ കുട്ടികള്‍ നടന്ന് പോകുന്ന വഴിയായിട്ടുകൂടി നഗരസഭ ഓട വൃത്തിയാക്കാനെത്താത്തില്‍ പ്രതിഷേധിച്ചായിരുന്നു ജഡ്ജിയുടെ പ്രതിഷേധം. രണ്ട് മണിക്കൂറുകളോളമാണ് രാധാകൃഷ്ണന്‍ മഴനനഞ്ഞ് ഓട വൃത്തിയാക്കിയത്. ബര്‍മുഡയും ബനിയനുമിട്ട് ഓട നന്നാക്കുന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് അതിശയം.

കൊച്ചി നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ഇതാദ്യമായല്ല പ്രതിഷേധമുയരുന്നത്. നേരത്തെ പൊട്ടിപ്പൊളിഞ്ഞ റോഡ് സ്വന്തം നിലയ്ക്ക് കല്ലിട്ട അടച്ച് നടന്‍ ജയസൂര്യ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അന്ന് കൊച്ചി മേയറായിരുന്ന ടോണി ചമ്മിണി ജയസൂര്യക്കെതിരെ രംഗത്ത് വന്നു. ജയസൂര്യയുടേത് പബ്ലസിറ്റി സ്റ്റണ്ട് ആണെന്നായിരുന്നു പ്രതികരണം.

ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിതന്നെ നഗരസഭയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലെങ്കിലും നഗരസഭ കൊച്ചിയിലെ ഓടകള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.

English summary
High Court judge Thottathil B Radhakrishnan against Kochi Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X