കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ജഡ്ജ് കാസര്‍കോട്ടെത്തി; റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വീകരണം

  • By Desk
Google Oneindia Malayalam News

കാസര്‍കോട് : കാസര്‍കോട് സബ് കോടതി വജ്ര ജൂബിലിയുടെ മുഖ്യാഥിതിയായ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ധാമ ശേഷാദ്രി നായ്ഡു കാസറഗോഡ് എത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വീകരണമാണ് നല്‍കി.

ഫേസ്ബുക്ക് മെസ്സഞ്ചര്‍ തിരിച്ചെത്തി!! പരാതികള്‍ ട്വിറ്ററില്‍, പിന്നീട് സംഭവിച്ചത്ഫേസ്ബുക്ക് മെസ്സഞ്ചര്‍ തിരിച്ചെത്തി!! പരാതികള്‍ ട്വിറ്ററില്‍, പിന്നീട് സംഭവിച്ചത്

ജില്ലാ ജഡ്ജ് മനോഹര കിണി, സി ജെ എം സി കെ മധുസൂദനന്‍, സബ് ജഡ്ജ് പി ടി പ്രകാശ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ അശോക് കുമാര്‍, പി വി ജയരാജന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി രാഘവന്‍, മാധവന്‍ മാലാങ്ങാട്, രാധാകൃഷ്ണ പെരുമ്പള, പി രാമചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, കരുണാകരന്‍ നമ്പ്യാര്‍, എ ജി നായര്‍, പി പി ശ്യാമളദേവി, മണിയമ്മ, അനന്തരാമ, ബഷീര്‍ ആലടി തുടങ്ങിയവര്‍ സംബന്ധിച്ചു.

high court
ചടങ്ങ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനാകും. മുതിർന്ന അഭിഭാഷകരായ ഐ വി ഭട്ട്, അഡൂർ ഉമേശ നായിക്, ഗൗരിശങ്കർ റൈ, എം മഹാലിംഗഭട്ട്, ഈശ്വരഭട്ട്, പി വി കെ നായർ, വി ശ്രീകൃഷ്ണ ഭട്ട്, പി കെ മുഹമ്മദ് എന്നിവരെ ആദരിക്കും. 30 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരായ ഇ ഹർഷവർധന, സി രാമകൃഷ്ണൻ, പൂവപ്പ മൂല്യ, ബി സുഗന്ധി, മുതിർന്ന ഗുമസ്തന്മാരായ അരവിന്ദ നായിക്, രാമയ്യ നായിക്, ഗംഗാധരൻ നായർ എന്നിവരെയും ആദരിക്കും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണൻ നായരുടെ സ്മരണാർഥം കുടുംബാംഗങ്ങളും ജൂനിയർ അഭിഭാഷകരും കോടതി സമുച്ചയത്തിൽ നിർമിച്ച രാഷ്ട്രപിതാവിന്റെ പ്രതിമ അനാഛാദനം ചെയ്യും.

English summary
high court judge is in kasargod and got a great reception in kasargod railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X