കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് കമാല്‍ പാഷയെ മാറ്റി, ഇനി ക്രിമിനല്‍ കേസ് പരിഗണിക്കും, സര്‍ക്കാരിന്റെ അതൃപ്തിയെന്ന് സൂചന

കമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യു ക്രിമിനകള്‍ കേസുകള്‍ കൈകാര്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയടക്കം 22 ജഡ്ജിമാര്‍ക്ക് സ്ഥാനചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നുമാണ് ഇവരെ മാറ്റിയത്. സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റെ അതൃപ്തിയെ തുടര്‍ന്നാണ് ഇവരെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഷുഹൈബ് വധക്കേസിലും സഭാഭൂമിയിടപാട് കേസിലും കമാല്‍ പാഷയായിരുന്നു വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും സര്‍ക്കാരിനെ ചൊടിപ്പിച്ചതായിട്ടാണ് കരുതുന്നത്.

തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...

1

അതേസമയം കമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യു ക്രിമിനള്‍ കേസുകള്‍ കൈകാര്യം ചെയ്യും. ഏപ്രിലില്‍ മധ്യവേനല്‍ അവധിക്ക് കോടതി അടയ്ക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ എല്ലാം കമാല്‍ പാഷ തള്ളിയിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് മാറ്റം. കര്‍ദിനാള്‍ മാര്‍ ആലേഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ അന്വേഷണത്തിന് ഉത്തരവിടുകയും മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു കമാല്‍ പാഷ.

2

എന്നാല്‍ സ്ഥാനചലനം പതിവ് നടപടിക്രമം മാത്രമാണെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിന് പ്രത്യേക കാല പരിധിയുമില്ല. അതേസമയം ഇത്തരം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചുകളില്‍ ഇടയ്ക്കിടെ മാറ്റം വരാറുമുണ്ട്.

മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾമാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

ഷമിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തു, ഭര്‍ത്താവിന് പാക് യുവതിയെ വിവാഹം കഴിക്കണം, വീണ്ടും വിവാദം!ഷമിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തു, ഭര്‍ത്താവിന് പാക് യുവതിയെ വിവാഹം കഴിക്കണം, വീണ്ടും വിവാദം!

English summary
high court judge kamal pasha replaces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X