കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിസംവരണത്തിനെതിരെ ഹൈക്കോടതി ജഡ്ജി... ബ്രാഹ്മണര്‍ സംഘടിക്കണം; വിവാദം കൊഴുക്കുന്നു

Google Oneindia Malayalam News

കൊച്ചി: ജാതി സംവരണത്തിനെതിരെ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ജസ്റ്റിസ് വി ചിദംബരേഷ് ആണ് വിവാദ പരാമര്‍ശം നടത്തിയത്. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ബ്രാഹ്മണര്‍ സംഘടിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തില്‍ ആയിരുന്നു ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗം. സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്ദമുയര്‍ത്തണമെന്നും ജാതിസംവരണം ബ്രാഹ്മണ സമൂഹത്തോട് ചെയ്യുന്ന അനീതി ആണെന്നും അദ്ദേഹം പറഞ്ഞു.

Judge

പൂര്‍വ്വ ജന്മ സുകൃതം ഉള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണര്‍ മനുഷ്യ സ്‌നേഹികളാണ്. ഏത് കാര്യങ്ങള്‍ക്കും മഹത്തായ സംഭാവനകള്‍ നല്‍കുന്നവരും ആണ്. ഇങ്ങനെയുള്ളവര്‍ തന്നെയാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ ഒരു പദവിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും ജാതീയമായ കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞവയില്‍ അധികവും. പ്രത്യേകിച്ചും തമിഴ് ബ്രാഹ്മണരുടെ മഹത്വങ്ങളെ കുറിച്ച്.

ഈ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ജാതി സംവരണത്തെ കുറിച്ചുള്ള ജസ്റ്റിസ് ചിദംബരേഷിന്റെ വീക്ഷണം ദയനീയമാണ് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം പ്രതികരിച്ചത്. ഭരണഘടനാപദവിയില്‍ ഇരുന്ന് ഭരണഘടനയെ അദ്ദേഹം വെല്ലുവിളിക്കുകയായിരുന്നു എന്നും ബല്‍റാം ആരോപിക്കുന്നുണ്ട്.

ഭരണഘടനാപരമായ സംവരണത്തോടും അവകാശങ്ങളോടും വിയോജിപ്പുണ്ടെങ്കില്‍ ജഡ്ജി പദവി രാജിവയ്ക്കുകയാണ് ജസ്റ്റിസ് ചിദംബരേഷ് ചെയ്യേണ്ടത് എന്നാണ് സണ്ണി എം കപിക്കാട് പ്രതികരിച്ചത്. അന്തസ്സുള്ള മനുഷ്യര്‍ അങ്ങനെയാണ് ചെയ്യുക എന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

English summary
High Court Judge praises Tamil Brhamins and asked to be organized form pushing economic quota
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X