ലാവലിനില്‍ ജഡ്ജിയുടെ പിന്മാറ്റം
കൊച്ചി: ലാവനലിന് അഴിമതി കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിലാല്‍ ആണ് കേസ് പരിഗണിക്കുപന്നതില് നിന്ന് പിന്മാറിയത്. ക്രൈം നന്ദ കുമാറാണ് ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.
നവംബര്‍ 26 ന് കേസ് പരിഗണനക്ക് വന്നപ്പോഴാണ് ജഡ്ജി താന്‍ പിറന്മാറുന്ന വിവരം അറിയിച്ചത്. അടുത്ത ദിവസം മറ്റൊരു ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും എന്നാണ് വിവരം.

തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റ വിമുക്തരാക്കിക്കൊണ്ട് ഉത്തരവിട്ടത്. സിബിഐ സമര്‍പ്പിച്ച കുറ്റ പത്രം ദുര്‍ബ്ബലമാണെന്നും അത് പ്രകാരം പിണറായിയേയും മറ്റുള്ളവരേയും കുറ്റക്കാരാണെന്ന് വിലയിരുത്താനാകില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
കേസില്‍ അഴിമതി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക കോടതി വിലയിരുത്തി.കോസിലെ ഗൂഢാലോചന തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് തന്നെ കുറ്റ പത്രം നിലനില്‍ക്കില്ല എന്നായിരുന്നു കോടതി കണ്ടെത്തിയത്.
എന്നാല്‍ വിചാരണ പോലും നടത്താതെ പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റ വിമുക്തരാക്കിയ കോടതി നടപടി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് സിബിഐയും അറിയിച്ചിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഏറ്റവും ശക്തമായി നിലകൊണ്ട ആളാണ് ക്രൈം നന്ദകുമാര്‍.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications