ഹൈക്കോടതി ജഡ്ജി ഷിർസി വി വിരമിച്ചു: ജുഡീഷ്യറിയുടെ ഭാഗമായി 33 വർഷത്തെ സേവനം
എറണാകുളം: കേരള ഹൈക്കോടതി ജഡ്ജി ഷിർസി വി വിരമിച്ചു. ഹൈക്കോടതിയില്‍ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങില്‍ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് ഉള്‍പ്പടേയുള്ളവർ പങ്കെടുത്തു. കെ ജസ്റ്റിസ് ഷിർസിയുടെ സുപ്രധാന വിധികള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഗോപാലകൃഷ്ണക്കുറുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ഏകദേശം 3.25 പതിറ്റാണ്ടുകളുടെ കുറ്റമറ്റ നീതിന്യായ വിതരണത്തിന് ശേഷം ജസ്റ്റിസ് ഷിർസി സ്ഥാനമൊഴിയാൻ ഒരുങ്ങുകയാണ്, ജുഡീഷ്യറിയിൽ അധിഷ്ഠിതമായ പൊതുവിശ്വാസത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഷിർസിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്‍ എസ് മണികുമാർ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അതിനാൽ, ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ അധിഷ്ഠിതമായതും , എപ്പോഴും അനുകമ്പയോടെയും പ്രവർത്തിച്ച ഷിർസിയുടെ പാണ്ഡിത്യവും തീക്ഷ്ണവുമായ നീതിബോധവും അവരുടെ വിധികളില്‍ സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം വിനോദ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഓരോ പൗരനും ജുഡീഷ്യറിയിലേക്ക് ഉറ്റുനോക്കുന്നതെന്നായിരുന്നു യാത്രയപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷിർസി സംസാരിച്ചത്. തങ്ങളുടെ അധികാരപരിധി നിയമപരമായ മികവോടെ വിനിയോഗിച്ചുകൊണ്ട് ഇത് നിറവേറ്റേണ്ടത് ജഡ്ജിമാരാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വലിയൊരളവ് വരെ ജുഡീഷ്യറിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്ന സാധാരണക്കാരന്റെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു, അത് ആരാലും നശിപ്പിക്കപ്പെടാൻ പാടില്ല.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍
33 വർഷവും 10 മാസവും കേരള ജുഡീഷ്യറിയുടെ ഭാഗമായി പ്രവർത്തിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജസ്റ്റിസ് അനു ശിവരാമന്റെയും ജസ്റ്റിസ് എം ആർ അനിതയുടെയും നേതൃത്വത്തിലുള്ള വനിതാ ജഡ്ജിമാരുടെ ഫുൾ ബെഞ്ച് പങ്കിടാൻ അവസരം നൽകിയതിന് ചീഫ് ജസ്റ്റിസിന് നന്ദി പറയുന്നുവെന്നും ഷിർസി. ആ ദിവസത്തെ ഓർമ്മകൾ ഞാൻ വിലമതിക്കുന്നു. കോടതി ഹാൾ സ്ത്രീ അഭിഭാഷകരാൽ നിറഞ്ഞിരുന്നു , ഞങ്ങളെ സഹായിക്കാൻ വിന്യസിച്ച ജീവനക്കാരും സ്ത്രീകളായിരുന്നു. അഭിഭാഷകയായ ലത എം ആർ ആണ് വാദം തുടങ്ങിയത്. ശരിക്കും ഓർക്കപ്പെടേണ്ട ഒരു ദിവസമായിരുന്നു അതെന്നും ഷിർസി കൂട്ടിച്ചേർത്തു.
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് വിജയന്‍ ഉള്‍പ്പടേയുള്ളവരും ചടങ്ങിനെ അംഭിസംബോധന ചെയ്ത് സംസാരിച്ചു .












Click it and Unblock the Notifications