കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറപറയ്ക്ക് ഇനി നിരോധനമില്ല, തെറ്റ് പറ്റിയത് അനുപമയ്‌ക്കോ...?

Google Oneindia Malayalam News

കൊച്ചി: നിറപറയുടെ കറി പൗഡറുകളില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് മലയളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണറായ അനുപം ഐഎഎസ് നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ആ നിരോധനം റദ്ദാക്കിയിരിയ്ക്കുകയാണ്. നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവയിലായിരുന്നു മായം കണ്ടെത്തിയത്. എന്തുകൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ ആ നിരോധനം റദ്ദാക്കിയത്...? തെറ്റ് പറ്റിയത് ആര്‍ക്കായിരുന്നു...?

നിറപറ വില്‍ക്കാം

നിറപറ വില്‍ക്കാം

നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞല്‍ പൊടി എന്നിവയ്ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.

എന്താണ് കാരണം?

എന്താണ് കാരണം?

നിറപറയുടെ കറി പൗഡറുകളില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഈ 'മായം' ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടില്ല.

നിലവാരക്കുറവും നിരോധനവും

നിലവാരക്കുറവും നിരോധനവും

നിലവാരക്കുറവ് ഉത്പന്നങ്ങള്‍ നിരോധിയ്ക്കാനുള്ള കാരണമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിറപറയുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അത് തന്നെ.

നിറപറയിലെ മായം

നിറപറയിലെ മായം

നിറപറയുടെ കറിപൗഡറുകളില്‍ അമിതമായ അളവില്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയതാണ് വിവാദമായത്. മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊളി എന്നിവയിലായിരിന്നു ഇത്. ഈ ഉത്പന്നങ്ങളില്‍ മറ്റൊരു സാധനവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.

സ്റ്റാര്‍ച്ച് പ്രശ്‌നമാണോ

സ്റ്റാര്‍ച്ച് പ്രശ്‌നമാണോ

സ്റ്റാര്‍ച്ച് എന്ന് പറഞ്ഞാല്‍ അന്നജം എന്നാണ് അര്‍ത്ഥം. അന്നജം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ.

അനുമപയ്ക്ക് തെറ്റിയോ

അനുമപയ്ക്ക് തെറ്റിയോ

നിറപറയ്‌ക്കെതിരെ നടപടിയെടുത്തതില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥയായ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അനുപമയ്ക്ക് എന്തെങ്കിലും തെറ്റ് പറ്റിയോ? ഉണ്ടെന്നും ഇല്ലെന്നും കോടതി പറയും.

അധികാരമുണ്ട്

അധികാരമുണ്ട്

പരിശോധനയ്‌ക്കെടുക്കുന്ന സാമ്പിളുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്ക് നടപടിയെടുക്കാനുള്ള അധികാരമുണ്ട്. ഇത് സംബന്ധിച്ച് പ്രചാരണവും നടത്താം.

നിരോധിയ്ക്കാന്‍ പറ്റുമോ

നിരോധിയ്ക്കാന്‍ പറ്റുമോ

ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷ നിലവാര നിയന്ത്രണ നിയമ പ്രകാരം നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയൂ. ഇവിടെയാണ് അനുപമയ്ക്ക് തെറ്റ് പറ്റിയത്.

ഒരവസരംകൂടി

ഒരവസരംകൂടി

നിലവാരം മെച്ചപ്പെടുത്താന്‍ നിറപറയ്ക്ക് ഒരു അവസരം കൂടി നല്‍കാം എന്നാണ് കോടതി പറയുന്നത്. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദശവും നല്‍കാം.

നിരോധനം വ്യക്തിപരമല്ല

നിരോധനം വ്യക്തിപരമല്ല

വ്യക്തപരമായ കാരണങ്ങളാണ് നിറപറയുടെ നിരോധനത്തിന് പിന്നില്‍ എന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

English summary
High Court lifts ban on Nirapara Curry Powders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X