റിലീസിന് മണിക്കൂറുകള്‍ മാത്രം, ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ്. മാത്രമല്ല കൊവിഡ് കാരണം അടച്ചിട്ട തിയറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് ശേഷം വരുന്ന ആദ്യത്തെ വമ്പന്‍ ചിത്രം കൂടിയാണ് കുറുപ്പ്.
നാളെയാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കുറുപ്പ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ സെബിന്‍ തോമസ് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടും എന്ന് കാട്ടിയാണ് സെബിന്‍ തോമസിന്റെ ഹര്‍ജി. കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂടാതെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഇന്റര്‍പോളിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന കുറുപ്പ് നാളെ കേരളത്തിലെ തിയറ്ററുകളില്‍ റിലീസിന് എത്തുകയാണ്. ആദ്യ ദിവസം 2050ല്‍ കൂടുതല്‍ ഷോകള്‍ ആണ് കേരളത്തില്‍ കുറുപ്പിനുളളത്. മിക്ക തിയറ്ററുകളിലും പ്രീബുക്കിംഗില്‍ തന്നെ ഹൗസ് ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ പ്രേക്ഷകരെ കുറുപ്പ് തിയറ്ററുകളിലേക്ക് തിരികെ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മരക്കാര്‍ ഒടിടി റിലീസ് ചെയ്‌തേക്കും എന്ന ഘട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മിലുണ്ടായ പോരിനിടെയാണ് കുറുപ്പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കുന്നത്.
ഇതോടെ തിയറ്റര്‍ ഉടമകളുടെ വലിയ പിന്തുണയാണ് ഈ ചിത്രത്തിന് കിട്ടിയത്. മരക്കാറിന് പിന്നിലുളളവര്‍ സാമ്പത്തികം മാത്രം നോക്കുന്നുവെന്നും ഈ സമയത്ത് തിയറ്റര്‍ ഉടമകള്‍ അടക്കമുളള മലയാള സിനിമാ വ്യവസായത്തെ സഹായിക്കുന്ന നിലപാടാണ് കുറുപ്പ് ടീം സ്വീകരിച്ചത് എന്നും വിലയിരുത്തപ്പെട്ടു. നഷ്ടം വന്നാലും കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ ഇടപെടലുളളതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഒടിടിയില്‍ നിന്നുളള ഓഫര്‍ വേണ്ടെന്ന് വെച്ചാണ് കുറുപ്പ് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനുളള ദുല്‍ഖര്‍ സല്‍മാന്റെ തീരുമാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications