കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതിലില്‍ സര്‍ക്കാര്‍ കുരുക്കില്‍..... ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദം പൊളിഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
വനിതാ മതിലില്‍ സര്‍ക്കാര്‍ കുരുക്കില്‍ | Oneindia Malayalam

തിരുവനന്തപുരം: വനിതാ മതിലില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. വനിതാ മതിലില്‍ ഹൈക്കോടിയെ തെറ്റിദ്ധരിപ്പിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതിനാലാണ് കോടതി കണക്ക് ആവശ്യപ്പെട്ടത്. നയപരമായ തീരുമാനമായതിനാല്‍ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ ഇടക്കാല ഉത്തരവ് പുറത്ത് വന്നിട്ടുണ്ട്. വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. 50 കോടി ചെലവിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വാദിച്ചിരുന്നു. സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവെച്ച തുകയാണ് 50 കോടിയെന്നും, അതില്‍ നിന്ന് ഒരു രൂപ പോലും വനിതാ മതിലിനായി ഉപയോഗിക്കില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

1

നേരത്തെ വനിതാ മതില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പരിപാടിയെന്ന ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് തിരുത്തുമായാണ് മുഖ്യമന്ത്രിയും രംഗത്തെത്തിയത്. നേരത്തെ വനിതാ മതിലിന് സര്‍ക്കാര്‍ പണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയാണ് ആദ്യം ഉത്തരവിറക്കിയത്. ഇത് വിവാദമായപ്പോള്‍ സര്‍ക്കാര്‍ തിരുത്തുകയായിരുന്നു. അതേസമയം വനിതാ മതിലില്‍ മതന്യൂനപക്ഷങ്ങളെയും ഭാഗമാക്കാനാണ് സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്‍മാരുടെയും പിന്തുണ നേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയ മതിലെന്ന പ്രതിപക്ഷ പ്രചാരണം മറികടക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ, രഹസ്യ സർവ്വേലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ, രഹസ്യ സർവ്വേ

English summary
high court on vanitha mathil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X