കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയവും ക്യാമ്പസ്സും ഒരുമിച്ച് പോകില്ല.. നിലപാട് ആവർത്തിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് ചെറുതല്ല. സ്വാതന്ത്ര്യ സമരത്തിലടക്കം കേരളത്തിലെ ക്യാമ്പസ്സുകള്‍ വലിയ പങ്കാളിത്തമാണ് വഹിച്ചത്. അതുകൊണ്ട് തന്നെയാണ് ക്യാമ്പസ്സുകളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു വരുന്നത്. എന്നാല്‍ ക്യാമ്പസ്സില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹൈക്കോടതി. കോട്ടയം മാന്നാനം കെഇ കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി നിലപാട് ആവര്‍ത്തിച്ചത്.

ദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചുദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചു

hc

എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടിഎന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

രാഷ്ട്രീയവും ക്യാമ്പസ്സും ഒരുമിച്ച് പോകില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ മാന്നാനം കെഇ കോളേജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഘെരാവോ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് നടപടി എടുത്തില്ലെന്ന് കാണിച്ചായിരുന്നു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിക്കവെ ആണ് ക്യാമ്പസ്സ് രാഷ്ട്രീയം സംബന്ധിച്ച നിര്‍ണായക നിരീക്ഷണം ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചത്.

English summary
High Court repeats comment on Student Politics in campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X