കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിപ്പുമുടക്കി സമരം ചെയ്താൽ പണികിട്ടും?പഠിപ്പുമുടക്കിയുള്ള സമരങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ ബന്ദുകളും പഠിപ്പുമുടക്കുകളും അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വിഷയത്തിൽ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം മുടക്കിയുള്ള സമരങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥി സംഘടനകളുടെ സമരം കാരണം അദ്ധ്യയനം മുടങ്ങുന്നത് അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇന്ത്യയെ ഒന്നിപ്പിക്കുന്നത് എന്താണ്? മെഗാസ്റ്റാർ മമ്മൂട്ടി പറയും! കിടിലൻ കണ്ടുപിടുത്തവുമായി മമ്മൂക്കഇന്ത്യയെ ഒന്നിപ്പിക്കുന്നത് എന്താണ്? മെഗാസ്റ്റാർ മമ്മൂട്ടി പറയും! കിടിലൻ കണ്ടുപിടുത്തവുമായി മമ്മൂക്ക

ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായംചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

വിദ്യാഭ്യാസ ബന്ദുകളും പഠിപ്പുമുടക്കുകളും അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വിഷയത്തിൽ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥി സംഘടനകളുടെ സമരങ്ങൾ കാരണം തുടർച്ചയായി അദ്ധ്യയനം മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം സിബിഎസ്ഇ സ്കൂളുകളും സ്വകാര്യ കോളേജ് മാനേജ്മെന്റുകളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

strike

ഈ വർഷം മാത്രം പന്ത്രണ്ടോളം വിദ്യാഭ്യാസ ബന്ദുകൾ കാരണം അദ്ധ്യയനം മുടങ്ങിയെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിക്കാതെ നിലപാട് വ്യക്തമാക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലുംകാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

എല്ലാ വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഈ നിലപാട് ഹൈക്കോടതി തള്ളുകയായിരുന്നു. ഒരു കൂട്ടം വിദ്യാർത്ഥികൾ കാരണം സ്കൂളുകളിലും കോളേജുകളിലും അദ്ധ്യയനം മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

പിണറായി സർക്കാരിനെ പിരിച്ചുവിടണം!സംഭവിക്കാനിരിക്കുന്നത് വൻ അട്ടിമറി?കരുക്കൾ നീക്കി സ്വാമി...പിണറായി സർക്കാരിനെ പിരിച്ചുവിടണം!സംഭവിക്കാനിരിക്കുന്നത് വൻ അട്ടിമറി?കരുക്കൾ നീക്കി സ്വാമി...

English summary
high court order about students strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X