കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണ കൊടിമരത്തില്‍ ക്ലാവ് കണ്ടെത്തി, സ്വര്‍ണ്ണം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • By Neethu
Google Oneindia Malayalam News

കൊല്ലം:ശാസ്താംകോട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തില്‍ സ്ഥാപിച്ച സ്വര്‍ണ്ണക്കൊടിമരത്തില്‍ ക്ലാവ് കണ്ടെത്തിയ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവായി.

മൂന്നു വര്‍ഷം മുന്‍പാണ് ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചത്. 1.65 കോടി ചിലവഴിച്ചാണ് കൊടിമരം സ്വര്‍ണ്ണം പൊതിഞ്ഞത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാവ് കാണപ്പെട്ട സാഹചര്യത്തില്‍ ഭക്തര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

kollam-dharmasasta

സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ കാക്കനാട്ടെ ഗവ.ലീഗല്‍ മെട്രോളജി ലാബില്‍ പരിശോധിക്കുന്നതിന് ജസ്റ്റിസ് ടിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ബാബുമാത്യു, പി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

കൊടിമരം പൊതിയാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സ്വര്‍ണ്ണത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ഉടന്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്. സംഭവത്തില്‍ വന്‍ അഴിമതി നടന്നതായാണ് ഭക്തര്‍ പറയുന്നത്.

English summary
high court order to check temple flag staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X