കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലര്‍ കരാര്‍ അപ്രസക്തമായി; മാന്യതയുണ്ടെങ്കില്‍ പിന്‍മാറൂ എന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് കോടതി ഉപാധി വച്ചതോടെ കരാര്‍ അപ്രസക്തമായി എന്ന് ചെന്നിത്തല പറഞ്ഞു. മാന്യതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍മാറണം. മറ്റൊരു കമ്പനിയും ഇല്ലാത്ത പോലെയാണ് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി കരാറിലെത്തിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഗുരുതരമെന്ന് കോടതി കണ്ടെത്തിയതായും ചെന്നിത്തല അവകാശപ്പെട്ടു.

15

വ്യക്തിയുടെ സമ്മതം, ഡാറ്റ സുരക്ഷിതത്വം, വിവരങ്ങളുടെ രഹസ്യ സ്വഭാവം, ഡാറ്റ കൈമാറ്റം തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളാണ് കോടതിയും ചോദിച്ചത്. ഹൈക്കോടതി കരാര്‍ റദ്ദാക്കാത്തത് സര്‍ക്കാരിന്റെ വിജയമല്ല. ഞങ്ങള്‍ പറഞ്ഞ ഉപാധികളാണ് കോടതി അംഗീകരിച്ചതെന്നം ചെന്നിത്തല പറഞ്ഞു.

അഴിമതിയും തട്ടിപ്പും ജനങ്ങള്‍ അറിഞ്ഞതിലുള്ള വേവലാതിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന വിഷയം ശരിയാണെന്ന് ഐടി സെക്രട്ടറി പറഞ്ഞു. ആദ്യം പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഒടുവില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതില്‍ എന്ത് രാഷ്രീയമെന്നും രമേശ് ചെന്നത്തല ചോദിക്കുന്നു.

Recommended Video

cmsvideo
CPM സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല | Oneindia Malayalam

വ്യക്തികളുടെ വിവര ശേഖരണം അനുമതി വാങ്ങിയ ശേഷമേ നടത്താവൂ. കരാര്‍ കാലാവധി കഴിഞ്ഞാല്‍ മുഴുവന്‍ ഡാറ്റയും കമ്പനി തിരിച്ചു നല്‍കണം. വിവരങ്ങള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുത്. സര്‍ക്കാരിന്റെ ലോഗോ പരസ്യ ആവശ്യത്തിന് ഉപയോഗിക്കരുത്. തുടങ്ങിയ ഉപാധികളോടെ കരാര്‍ തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. എന്തുകൊണ്ട് സ്പ്രിംക്ലര്‍ കമ്പനി, എങ്ങനെ ഈ കമ്പനിയിലേക്ക് എത്തി എന്നും കോടതി ചോദിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞ് കേസുകള്‍ വീണ്ടും പരിഗണിക്കും.

കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ പൊളിയുമോ? മെയ് 6 നിര്‍ണായകം, ആരോഗ്യ മന്ത്രിയുടെ ഭാവി തുലാസില്‍!!മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ പൊളിയുമോ? മെയ് 6 നിര്‍ണായകം, ആരോഗ്യ മന്ത്രിയുടെ ഭാവി തുലാസില്‍!!

മക്ക കണ്ണീരൊലിപ്പിച്ച ദിനങ്ങള്‍; രണ്ട് തവണ രക്തരൂഷിത ആക്രമണം, കോളറയും... പ്രാര്‍ഥന മുമ്പും മുടങ്ങിമക്ക കണ്ണീരൊലിപ്പിച്ച ദിനങ്ങള്‍; രണ്ട് തവണ രക്തരൂഷിത ആക്രമണം, കോളറയും... പ്രാര്‍ഥന മുമ്പും മുടങ്ങി

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

English summary
High Court Order on Sprinklr Agreement: Ramesh Chennithala response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X