ഫോര്‍ സ്റ്റാറുകള്‍ക്ക് തുറക്കാം, മദ്യ നയത്തിന് കോടതിയുടെ തിരുത്ത്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് ഹൈക്കോടതിയുടെ തിരുത്ത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമല്ല, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
സര്‍ക്കാരിന്റെ മദ്യ നയത്തിന് ഭാഗിക അംഗീകാരം ലഭിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയത്തെ കോടതി ഭാഗികമായി തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

നിലവില്‍ കേരളത്തില്‍ 312 ബാറുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഫൈവ് സ്റ്റാറ് ബാറുകള്‍ക്കൊപ്പം ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചപൂട്ടണം എന്നും കോടതി ഉത്തരവിട്ടു.
ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഫോര്‍ സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കേണ്ടതില്ലെന്നും കോടതി തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാരിന്റേയും യുഡിഎഫിന്റേയും മദ്യ നയം അംഗീകരിക്കപ്പെട്ടു എന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പ്രതികരിച്ചത്. കോടതി വിധി സര്‍ക്കാര്‍ നയത്തിനുളള അംഗീകാരമാണെന്ന് എക്സൈസ് മന്ത്രി കെ ബാബുവും പ്രതികരിച്ചു.
പണി പൂര്‍ത്തിയാക്കിയ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീം കോടതിയെ സമീപിക്കും എന്നും അവര്‍ അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications