ബാറില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി;10 ബാറുകള്‍ കൂടി തുറക്കും
കൊച്ചി: മദ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ആദ്യം പൂട്ടിച്ച 418 ബാറുകളില്‍ 10 എണ്ണം തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി.
നിലവാരമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദ്യം പൂട്ടിച്ച 418 ബാറുകളില്‍ 10 എണ്ണമാണ് വീണ്ടും തുറക്കുന്നത്. ഈ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ഇതില്‍ നാലെണ്ണത്തിന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലൈസന്‍സ് പുതുക്കി നല്‍കണം.

എറണാകുളം പ്രസിഡന്‍സി, കടവന്ത്ര ഓര്‍ക്കിഡ്, മേഴ്സി ടൂറിസ്റ്റ് ഹോം, മണ്ണുത്തി ഗോള്‍ഡന്‍ പാലസ എന്നീ ബാറുകള്‍ക്കാണ് ഉടന്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരിക.
ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ നിലവാരത്തിലുളള ബാറുകളാണ് ഇവ. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ കൂടുതല്‍ ബാറുകള്‍ വീണ്ടും തുറക്കാനുള്ള സാധ്യതയാണ് ഈ വിധി നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതി നല്കുന്ന സര്‍ക്കാരിന്റെ മദ്യ നയം നേരത്തെ കോടതി തള്ളിയിരുന്നു.
ഇതേ തുടര്‍ന്ന് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്കി. എന്നാല്‍ ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് 312 ബാറുകള്‍ക്കും ഒരു മാസം കൂടി പ്രവര്‍ത്തനാനുമതി നല്കി.
ഇതിനിടയിലാണ് കെഎം മാണിക്ക് ബാര്‍ വിഷയത്തില്‍ ഒരു കോടി രൂപ കൈക്കൂലി നല്കി എന്ന് ബാര്‍ ഉടമകളുടെ സംഘടനാനേതാവായ ബിജു രമേശ് വെളിപ്പെടുത്തിയത്. 20 കോടി രൂപ സമാഹരിച്ച് വിവിധ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് പിന്നീട് പറഞ്ഞത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications