കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ഹൈക്കോടതി ഇടക്കാലഉത്തരവ്

Google Oneindia Malayalam News

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജിവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹരജിയിലാണ് ഉത്തരവ്.

കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. കാരയ്ക്കാമഠത്തില്‍ സുരക്ഷിതമായി ജീവീക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ലൂസി കോടതിയെ സമീപിച്ചിരിക്കുന്നത്.

lucy kalappura

നേരത്തെ മകളെ മഠത്തില്‍ നിന്നും വിളിച്ചുകൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സിസ്റ്ററുടെ അമ്മക്ക് മഠം അധികൃതര്‍ കത്ത് നല്‍കിയിരുന്നു. സിസ്റ്റര്‍ മഠം അധികൃതര്‍ക്കെതിരെ നല്‍കിയ പരാതിയിലെല്ലാം പൊലീസ് അന്വേഷണം അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു.

സിസ്റ്റര്‍ എഫ്‌സിസി സഭാംഗമായത് കൊണ്ട് മാത്രം ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സഭയില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ റദ്ദാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ആവശ്യപ്പെടാന്‍ മാനന്തവാടി രൂപത ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാ നിയമപരമായി നേരിടാനായിരുന്നു ലൂസി കളപ്പുരക്കലിന്റെ തീരുമാനം.

Recommended Video

cmsvideo
വിപ്ലവകരമായ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി | Oneindia Malayalam

മഠത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് അപ്പീല്‍ അയച്ചിരുന്നു. പഴഞ്ചന്‍ വ്യവസ്ഥകളും കടും പിടിത്തവും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും അപ്പീലില്‍ സൂചിപ്പിച്ചു. ഭൂമി കുംഭ കോണങ്ങളിലും ബലാത്സംഗ കേസിലും സഭാ അധികൃതര്‍ പ്രതികളാവുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നും അപ്പീലില്‍ പറയുന്നു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ നല്‍കിയ അ്പ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികള്‍ക്ക് സിസ്റ്റര്‍ വീണ്ടും അപ്പീല്‍ അയച്ചത്.

തനിക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ഭാഗമായി തന്നെ തുടരാനാണ് താല്‍പര്യമെന്നും ഒരു തരത്തിലും സഭ അത് അനുവദിക്കുന്നില്ലെങ്കില്‍ തനിക്ക് കന്യാസ്ത്രീയായി തന്നെ തുടരാന്‍ മഠത്തിന് പുറത്ത് വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്നും ലൂസി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ താന്‍ സഭക്ക് നല്‍കിയ വരുമാനമടക്കം തിരിച്ചു നല്‍കണമെന്നായിരുന്നു ആവശ്യം.

 സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!! സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!

കൊറോണ വൈറസ് വായുവിലൂടെ പകരും; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊറോണ വൈറസ് വായുവിലൂടെ പകരും; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

സ്വര്‍ണക്കടത്തിന് ഭീകരബന്ധം... ഫൈസല്‍ ഫരീദിലേക്കും കേസ്, സ്വപ്‌നയ്ക്ക് പുറമേ അജ്ഞാതരായ 2 പേരും!!സ്വര്‍ണക്കടത്തിന് ഭീകരബന്ധം... ഫൈസല്‍ ഫരീദിലേക്കും കേസ്, സ്വപ്‌നയ്ക്ക് പുറമേ അജ്ഞാതരായ 2 പേരും!!

English summary
High Court Order to the Police Protection For sister Lucy Kalappura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X