പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടില്ലെന്ന് അവതാരക! കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം...
2016 ഓഗസ്റ്റ് 19,20 തീയതികളിൽ കൊല്ലത്ത് നടന്ന പോലീസ് ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അസിസ്റ്റന്റ് കമാൻഡന്റ് അവതാരകരായ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.
കൊച്ചി: പരിപാടിയുടെ അവതാരകരായ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഹൈടെക്ക് സെൽ അസിസ്റ്റന്റ് കമാൻഡന്റ് വിനയകുമാരൻ നായർക്കെതിരെ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്ന് ഹൈക്കോടതി.
2016 ഓഗസ്റ്റ് 19,20 തീയതികളിൽ കൊല്ലത്ത് നടന്ന പോലീസ് ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അസിസ്റ്റന്റ് കമാൻഡന്റ് അവതാരകരായ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. എന്നാൽ അസിസ്റ്റന്റ് കമാൻഡന്റ് തങ്ങളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പെൺകുട്ടികൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് കുറ്റപ്പത്രം റദ്ദ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ പരാതിയില്ലാതെതന്നെ കൊല്ലം സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൈബർ സമ്മേളനത്തിന് ശേഷം വന്ന ഒരു പത്രവാർത്തയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഹൈടെക് സെല്ലിലെ ചുമതലയില്‍നിന്ന് മാറിനില്‍ക്കാന്‍ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ വിനയകുമാരൻ നായരോട് ആവശ്യപ്പെട്ടിരുന്നു.
സമ്മേളനത്തില്‍ പ്രദര്‍ശനവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാരന്‍ നായര്‍ അവതാരകയായിരുന്ന ഡിഗ്രി വിദ്യാര്‍ഥിനിയുടെ ഇരിപ്പിടത്തിനടുത്തുവന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു എഫ്ഐആർ. വിനയകുമാരൻ നായരെ കുറ്റക്കാരനാക്കി കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി.
ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം... കീര്‍ത്തി സുരേഷിന് തടിവെച്ചു... ചിത്രീകരണം ഉടന്‍???
ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടികളോട് ഹൈക്കോടതി വിവരം ആരാഞ്ഞത്. എന്നാൽ പരാതി നല്‍കിയിട്ടില്ലെന്നും കേസുതന്നെ തെറ്റിദ്ധാരണാജനകമാണെന്നുമായിരുന്നു പെണ്‍കുട്ടികള്‍ നൽകിയ സത്യവാങ്മൂലം. ഇതുപരിഗണിച്ചാണ് വിനയകുമാരൻ നായർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
വിവാദത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന വിനയകുമാരൻ നായർ എട്ടുമാസത്തിന് ശേഷം കഴിഞ്ഞ രണ്ടാം തീയതിയാണ് സർവ്വീസിൽ തിരികെ പ്രവേശിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തുടനീളം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന വിനയകുമാരന്‍ നായര്‍ ജൂണ്‍ 30-ന് സര്‍വീസില്‍നിന്ന് വിരമിക്കും.












Click it and Unblock the Notifications