കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാര്‍ കമ്പനിയോട് ഹാജരാകാന്‍ ഹൈക്കോടതി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കുംചേരി ദേശീയപാത നിര്‍മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ കോടതിയലക്ഷ്യക്കേസില്‍ എന്‍.എച്ച്.എ.ഐയോടും കരാര്‍ കമ്പനിയോടും നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി. നാഷണല്‍ ഹൈവേയുടെ മണ്ണുത്തിമുതല്‍ വടക്കുംചേരിവരെ നടക്കുന്ന ദേശീയപാത നിര്‍മാണത്തില്‍ അശാസ്ത്രീയമാണെന്നും യാതൊരു സുരക്ഷയും ഉറപ്പുവരുത്തിയിട്ടില്ല എന്നു കാണിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷാജി കോടംകണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തരം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

നാഷണല്‍ ഹൈവേ അഥോറട്ടി, പ്രൊജക്ട് എന്‍ജിനീയര്‍ കരാര്‍ കമ്പനി, എന്‍ജിനീയര്‍ ഉദേശകസമിതി, സെക്യൂരിറ്റി ഉപദേശകസമിതി എന്നിവരെയാണ് എതിര്‍ കക്ഷികളാക്കിയിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ഇവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറേയും പാലക്കാട് പോലീസ് സൂപ്രണ്ടിനേയും മണ്ണുത്തി, പട്ടിക്കാട്, വടക്കുംച്ചേരി സ്‌റ്റേഷന്‍ ഓഫീസര്‍മാരേയും കോടതി ചുമതലപ്പെടുത്തിയിരുന്നു.

news

ഹൈക്കോടതി പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവരാരും പാലിക്കാത്തതിലും പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് അധികാരികള്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസിനെതിരെ ഷാജി കോടംകണ്ടത്ത് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

അതേ സമയം ആവശ്യത്തിനു മെഷിനറികളും തൊഴിലാളികളുമില്ലാതെ കുതിരാന്‍ തുരങ്ക നിര്‍മാണം ഇഴയുകയാണ്. കരാര്‍ കമ്പനിയായ കെ.എം.സി. കുടിശിക വരുത്തിയതോടെ പ്രഗതി കമ്പനി തൊഴിലാളികളെയടക്കം ഹിമാചലിലെ മറ്റൊരു തുരങ്ക നിര്‍മാണത്തിനായി മാറ്റിയിരുന്നു. ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യ ജില്ലയിലെ എട്ടു കിലോമീറ്റര്‍ നീളമുള്ള വന്‍ തുരങ്കത്തിന്റെ നിര്‍മാണത്തിനാണു കൊണ്ടുപോയത്.

മെഷിനറികളില്‍ മിക്കവയും ഹിമാചലിലേക്ക് മാറ്റി. ഇപ്പോള്‍ തര്‍ക്കം ഒരു ഒത്തുതീര്‍പ്പിലെത്തുകയും പണികള്‍ പുനരാരംഭിക്കാന്‍ തീരുമാനമാകുകയും ചെയ്തതോടെ തൊഴിലാളികളേയും മെഷിനറികളും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ നാല്‍പ്പതോളം തൊഴിലാളികളേ തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളു. ഏതാനും ദിവസത്തിനകം പണികള്‍ പൂര്‍ണമായും വേഗത്തിലാകുമെന്നാണ് പ്രഗതി കമ്പനി പറയുന്നത്.

English summary
High court ordered contract company to come
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X