കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി വി അൻവർ എംഎൽഎയുടെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണം: ഹൈക്കോടതി

Google Oneindia Malayalam News
pv anvar new

കൊച്ചി: പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നേച്വർ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തടയണകൾ പൊളിക്കണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.

റിസോർട്ട് ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചു നീക്കണം എന്നാന്ന് കോടതി നിർദേശിച്ചിരിക്കുന്നത്. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി.ആർ നേച്ചർ റിസോർട്ടും കരാറുകാരൻ ഷെഫീഖ് ആലുങ്കലുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് കലക്ടറാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി തടയണകൾ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. തടയണകൾ പൊളിച്ചു നീക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയും കോടതി പരിഗണിച്ചിരുന്നു.

പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിൻറെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതിൽ ഇടപെടേണ്ട കാര്യമില്ല. പി.വി.ആർ നേച്വർ റിസോർട്ട്, പി.വി. അൻവർ എന്നിവരെ ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുമില്ല.

തുടർന്നാണ് തടയണകൾ റിസോർട്ട് അധികൃതർ തന്നെ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. പൊളിച്ചു നീക്കാത്ത പക്ഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കണം. പഞ്ചായത്താണ് പൊളിച്ചു നീക്കുന്നതെങ്കിൽ റിസോർട്ടിൽ നിന്ന് ഇതിൻറെ ചെലവ് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

അതേസമയം, കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അൻവർ ഹാജരായത്.
2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂലൈയിൽ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. 2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്.

English summary
High Court ordered that the illegal check dam in the resort owned by PV Anwar MLA should be demolished within a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X