Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല; അക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഭക്തരെ ആക്രമിച്ചതിനും, വാഹനങ്ങൾ തകർത്തതിനും പോലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം നടത്തിയവർക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടിയും വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഡിജിപിയോ മറ്റു ഉയർന്ന ഉദ്യോഗസ്ഥരോ അന്വേഷിക്കണമെന്നാണ് നിർദ്ദേശം, വാഹനം തകർത്തത് ജോലിയുടെ ഭാഗമായി കണക്കാക്കാനാകില്ല. സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ദൃശ്യങ്ങൾ ശേഖരിച്ച് നടപടിയെടുത്തതുപോലെ പോലിസുകാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

court

ക്രമസമാധാനപാലനത്തിന്റെ പേരിൽ ശബരിമലയിൽ വിശ്വാസികളെയും മാധ്യമപ്രവർത്തകരെയും തടയാൻ പാടില്ല. ശബരിമലയുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്, ദേവസ്വം ബോർഡിനോട് ആജ്ഞാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

വിശ്വാസികൾക്കും മാധ്യമങ്ങൾക്കും വിലക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ അക്രമസംഭവങ്ങളിൽ കേസെടുത്തതെന്നും സർക്കാർ‌ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+