കോഴിക്കോട് ജില്ലക്കോടതി അടച്ചിടാൻ ഹൈക്കോടതി അനുമതി
കൊച്ചി: നിപ്പ വൈറസ് വ്യാപകമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കോടതി അടച്ചിടണമെന്ന അഡ്വക്കേറ്റ് അസോസിയേഷന്‍റെ ആവശ്യം പരിഗണിച്ച് ജില്ല കലക്റ്റർ കൊടുത്ത ഹർജി ഹൈക്കോടതി അനുവദിച്ചു. ഒരുമാസത്തേക്ക് അടച്ചിടണമെന്നായിരുന്നു ആവശ്യമെങ്കിലും പത്ത് ദിവസത്തേക്ക് അടച്ചിടാനാണ് അനുമതി നൽകിയത്.
കോടതി അടച്ചിടണമെന്ന ആവശ്യം നേരത്തെ പരിഗണിച്ചെങ്കിലും സംഭവത്തെ കുറിച്ച് കലക്റ്ററോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. തുർന്ന് കലക്റ്റർ നൽകിയ റിപ്പോർട്ട് ഇന്നലെ പരിഗണിച്ച കോടതി പത്ത് ദിവസത്തേക്ക് അടച്ചിടാൻ അനുമതി നൽകുകയായിരുന്നു.

കോഴിക്കോട് കോടതി ജീവനക്കാരാൻ നിപ്പ പിടിപെട്ട് മരിച്ച സാഹചര്യത്തിലാണ് കോടതി ഒരു മാസത്തേക്ക് അടച്ചിടണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications