കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി ബാബുവിനെതിരായ കേസ്; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി, രണ്ടുമാസത്തിനകം റിപ്പോര്‍ട്ട്

  • By Ashif
Google Oneindia Malayalam News

കൊച്ചി; മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ബാബുവിന്റെ ബിനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമിന്റെ ഹരര്‍ജിയാണ് തീര്‍പ്പാക്കിയത്. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.

03

ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്തിമ റിപ്പോര്‍ട്ട് എന്നാണ് സമര്‍പ്പിക്കുക എന്ന് വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ബാബുറാമിനെതിരേ കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. അന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് വിജിലന്‍സ് സമര്‍പ്പിച്ച വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഈ പദവിയില്‍ നിന്ന് മാറ്റിയ ശേഷമാണ് പദവി പോലീസ് മേധാവിക്ക് അധിക ചുമതയായി കൈമാറിയത്.

English summary
High Court Process ended on plea submitted by Baburam, who are allegedly involvement in Former Minister K Babu Illegal wealth case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X