പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗ് നിയന്ത്രണം കോടതി റദ്ദാക്കി. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും കേന്ദ്രസർക്കാരിനാണെന്നും കോടതി പറഞ്ഞു.
60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.

ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്.
പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകൾ ഭൂമിയിൽ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തി ആയിരുന്നു നിശ്ചിത പരിധിയിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
60 ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തിടെ നിയമഭേദഗതി കൊണ്ടു വന്നിരുന്നു. കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരുന്നവ.












Click it and Unblock the Notifications