പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി
കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു വില്ലേജ് രണ്ടു പഞ്ചായത്തുകളിലേക്ക് വിഭജിച്ച ഉത്തരവാണ് റദ്ദാക്കിയത്
നടപടിക്രമങ്ങള്‍ പാലിച്ചില്ല പഞ്ചായത്ത് രൂപീകരണം എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള ഉത്തരവ് റദ്ദാക്കിയത്. പുതുതായി 51 പഞ്ചായത്തുകളാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുമ്പോള്‍ ആ പഞ്ചായത്തിലെ വില്ലേജുകള്‍ അതിനുള്ളില്‍ തന്നെ വരണം എന്നാണ് വ്യവസ്ഥ. എന്നാല്‍, സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളിലെ ചില വില്ലേജുകള്‍ മറ്റൊരു പഞ്ചായത്തില്‍ വരുന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം നടന്നിരിക്കുന്നത് ഇതാണ് റദ്ദാക്കിയത്.
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം ആയിരമായി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 978 ഗ്രാമപ്പഞ്ചായത്തുകളാണ് ഉള്ളത്.












Click it and Unblock the Notifications