കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പസാരം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി... സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, ഹര്‍ജി തള്ളി!!

Google Oneindia Malayalam News

Recommended Video

cmsvideo
കുമ്പസാരം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി | Oneindia Malayalam

കൊച്ചി: ക്രിസ്ത്യന്‍ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. അതേസമയം ജീവിതത്തിന്റെ അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായി വരുന്ന ആത്മീയ സേവനങ്ങള്‍ നിഷേധിക്കുമെന്ന ആശങ്കയില്‍ പലരും കുമ്പസാരത്തിന് നിര്‍ബന്ധിതമാകുന്ന സാചര്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെ കുമ്പസാരം ഹനിക്കുന്നെന്ന് പറയാനാവില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.

1

ഒരു വിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്ത് പോകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുകൊണ്ട് കുമ്പസരിക്കുമ്പോള്‍ എന്ത് പറയണമെന്ന് ഒരാള്‍ക്ക് തീരുമാനിക്കാം. വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ല. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസിയാവുന്നത്. ഒരു വിശ്വാസത്തില്‍ ചേര്‍ന്നിട്ട് അതില്‍ തിന്‍മകള്‍ കണ്ടാല്‍, അത് ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. അതുകൊണ്ട് ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ദേശീയ വനിതാ കമ്മീഷന്‍ അടക്കം കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുമ്പസാരം രഹസ്യത്തിന്റെ പേരില്‍ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ട്. വൈദികര്‍ പ്രതികളാവുന്ന പീഡനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. അതേസമയം എറണാകുളം സ്വദേശി സിഎസ് ചാക്കോയാണ് കുമ്പസാര നിരോധനത്തിന് ഹര്‍ജി നല്‍കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ് കുമ്പസാരമെന്നായിരുന്നു ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

തുര്‍ക്കിക്കെതിരെ യുഎസ് നടപടി.... പ്രമുഖ മന്ത്രിമാര്‍ക്ക് വിലക്ക്, ഉര്‍ദുഗാനെ തളയ്ക്കാന്‍ നീക്കം!!തുര്‍ക്കിക്കെതിരെ യുഎസ് നടപടി.... പ്രമുഖ മന്ത്രിമാര്‍ക്ക് വിലക്ക്, ഉര്‍ദുഗാനെ തളയ്ക്കാന്‍ നീക്കം!!

റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!

English summary
high court reject plea on confession ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X