Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണമില്ല...ഹര്‍ജി ഹൈക്കോടതി തള്ളി...

കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കോളേജില്‍ ക്ലാസെടുത്തു എന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരിക്കേ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ശമ്പളം വാങ്ങി ജോലി ചെയ്ത കേസില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂറിന്റെ ഹര്‍ജിയിലെ ആരോപണം.

നേരത്തെ അന്വേഷണം നടന്നിരുന്നു

നേരത്തെ അന്വേഷണം നടന്നിരുന്നു

കേസടുക്കാന്‍ മാത്രമുള്ള വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഈ കേസില്‍ നേരത്തെ അന്വേഷണം നടന്നതാണെന്നും വീണ്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും േൈഹക്കോടതി ചൂണ്ടിക്കാട്ടി.

വാങ്ങിച്ച തുക തിരികെ നല്‍കി

വാങ്ങിച്ച തുക തിരികെ നല്‍കി

കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജേക്കബ് തോമസ് ക്ലാസെടുത്തിരുന്നെങ്കിലും കോളേജില്‍ നിന്ന് വാങ്ങിച്ച തുക പിന്നീട് അദ്ദേഹം തിരികെ നല്‍കിയിരുന്നു.

യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള സമ്മര്‍ദമെന്ന് സര്‍ക്കാര്‍

യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള സമ്മര്‍ദമെന്ന് സര്‍ക്കാര്‍

ഇതേ ഹര്‍ജിയില്‍ യുഡിഎഫിനെയും സിബിഐയെയും കുറ്റപ്പെടുത്തി സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. അഴിമതിക്കേസുകളില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം സമ്മര്‍ദം ചെലുത്തി അവസാനിപ്പിക്കാനായുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ഹര്‍ജി സ്വീകരിക്കുന്നതിന് മുന്നേ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ഹര്‍ജി സ്വീകരിക്കുന്നതിന് മുന്നേ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് കേസ് അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. ഇത് അനാവശ്യവും ദുരൂഹവുമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+