കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ട കാണാതായതില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണിതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

Court

ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ബലം നല്‍കുന്ന തെളിവുകളോ രേഖകളോ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അതേസമയം, സിബിഐയോ എന്‍ഐഎയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി സമര്‍പ്പിച്ച മറ്റൊരു ഹര്‍ജികൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്തിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയുണ്ടകള്‍ സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ സംഭവിച്ച പിഴവാണ് വിവാദത്തിന് ഇടയാക്കിയത്. 1994 മുതല്‍ ഈ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ല. അവ സ്റ്റോക്കിലുണ്ട്. സ്‌റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയതെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

English summary
High Court Rejected CBI Probe on CAG Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X