കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയും തുണച്ചില്ല; ജോര്‍ജ്ജിന്റെ എംഎല്‍എ സ്ഥാനം പോകും?

Google Oneindia Malayalam News

കൊച്ചി: ഇപ്പോഴും കേരള കോണ്‍ഗ്രസ് എമ്മില്‍ ആണ് എന്ന് അവകാശപ്പെടുന്ന പിസി ജോര്‍ജ്ജിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം നല്‍കിയ പരാതി നേരത്തെ നിയമസഭ സ്പീക്കര്‍ സ്വീകരിച്ചിരുന്നു. പരാതി സ്വീകരിയ്ക്കരുത് എന്ന ജോര്‍ജ്ജിന്റെ ആവശ്യം തള്ളുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ ചീഫ് വിപ്പ് ആയ തോമസ് ഉണ്യാടന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതി ക്രമപ്രകാരം അല്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ വാദം. എന്നാല്‍ ഇക്കാര്യം പരിഗണിയ്ക്കാന്‍ ഹൈക്കോടതിയും തയ്യാറായില്ല.

PC George

നിയമസഭ സ്പീക്കറുടെ പരിഗണനയില്‍ ഇരിയ്ക്കുന്ന ഒരുകാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമസഭാംഗത്തിന്റെ പരാതിയില്‍ നടപടിയെടുക്കേണ്ടത് സ്പീക്കര്‍ തന്നെയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

എന്തായാലും പിസി ജോര്‍ജ്ജിന് ഇനി എത്രനാള്‍ എംഎല്‍എ സ്ഥാനത്ത് ഇരിയ്ക്കാനാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത സിറ്റിംഗില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ജോര്‍ജിനും എതിര്‍കക്ഷിയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പിസി ജോര്‍ജ്ജിന് അനുകൂലമായ തീരുമാനം സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
High Court rejected PC George's petition demanding to intervene in Niyamasbha Speaker's proceedings on Thomas Unniyadan's complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X