• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പ്രതീക്ഷയും മങ്ങി; ഇ ബുള്‍ ജെറ്റിന്റെ നെപ്പോളിയനെ വിട്ടുകിട്ടില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി : ചട്ടലംഘനം നടത്തിയതിന് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്ത വാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഈബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. തലശേരി മജിസ്‌ട്രേറ്റ കോടതി ഇത്തരവ് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായത് .

ഇവര്‍ കാരവന്‍ മാതൃകയില്‍ ഉപയോഗിക്കുന്ന നെപ്പോളിയനെന്ന ടെംപോ ട്രാവലറിന്റെ മുഴുവന്‍ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്.

നിങ്ങളുടെ പ്രണയരാശിയിൽ തടസ്സങ്ങളുണ്ടോ? എന്താണ് ഉചിതമായ പരിഹാരം? പ്രണയ ജ്യോതിഷഫലംനിങ്ങളുടെ പ്രണയരാശിയിൽ തടസ്സങ്ങളുണ്ടോ? എന്താണ് ഉചിതമായ പരിഹാരം? പ്രണയ ജ്യോതിഷഫലം

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ പിഴയായി 42000 രൂപയോളമാണ് ആര്‍ ടി ഒ ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് ആര്‍ ടി ഒ ഓഫീസിലുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കി . തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .

 Karunya Plus KN-441 Result: 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന്, കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത് Karunya Plus KN-441 Result: 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന്, കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയന്‍ എന്ന വാനും. കണ്ണൂര്‍ കിളിയന്തറ സ്വദേശികളാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. ഇതിനിടെ കാരവാന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്തിരുന്നു. ആര്‍ടിഒ കസ്റ്റഡിയില്‍ നിന്നും വണ്ടി കിട്ടാതെ വന്നതോടെ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പുതിയൊരു കാരവാന്‍ വാങ്ങിയിരുന്നു . ഇത് ഉപയോഗിച്ചാണ് ഇപ്പോള്‍ ഇവരുടെ യാത്ര .

English summary
High Court rejected the E Bull Jet's request to release the van that had been taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X