കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ല.... അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി!!

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്ക് കുരുക്ക് മുറുകുന്നു. അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. എഡിജിപിയുടെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ കേസില്‍ എഡിജിപിയും മകളും ഒരുപോലെ കുടുങ്ങിയിരിക്കുകയാണ്. എന്തിനാണ് എഡിജിപിയുടെ മകള്‍ സ്‌നിക്ത അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേസ് അട്ടിമറിക്കാന്‍ ഒരുഭാഗത്ത് നീക്കം നടക്കുന്നതിനിടെയാണ് കോടതിയില്‍ ഇവര്‍ക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്.

1

അതേസമയം ഗവാസ്‌കറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂലായ് 19ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. ഇക്കാരണം കൊണ്ട് നേരത്തെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം ഇവര്‍ക്ക് നാല് വര്‍ഷം വരെ തടവ് മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ എഴുവര്‍ഷം വരെ ശിക്ഷ കിട്ടുന്ന രീതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച് ശേഷം എഡിജിപിയുടെ മകള്‍ക്കെതിരെ കുരുക്ക് മുറുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗവാസ്‌കറിന്റെ ഹര്‍ജി പരിഗണിക്കുന്ന ദിവസം തന്നെ ഇതും ഹാജരാക്കുമെന്നാണ് സൂചന.

നേരത്തെ തനിക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്നും എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നാണ് സ്‌നിക്ത ഗവാസ്‌കറെ മര്‍ദിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഗവാസ്‌കറിന് മര്‍ദനമേറ്റെന്ന് മെഡിക്കല്‍ പരിശോധനയില്‍ നേരത്തെ തന്നെ തെളിഞ്ഞിരുന്നു. ഇത് കോടതിയില്‍ നിര്‍ണായകമാകും. ഗവാസ്‌കറിനെതിരായ എഡിജിപിയുടെ മകളുടെ പരാതിയെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ കൂടുതല്‍ തെളിവ് കിട്ടുമോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയ

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനി എഴുതില്ല.... കിംഗിലെ സംഭാഷണത്തില്‍ തെറ്റിപ്പോയെന്ന് രഞ്ജി പണിക്കര്‍സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനി എഴുതില്ല.... കിംഗിലെ സംഭാഷണത്തില്‍ തെറ്റിപ്പോയെന്ന് രഞ്ജി പണിക്കര്‍

English summary
high court rejects adgps daughters plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X