വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി; വൈദികര്‍ക്ക് കോടതിയില്‍ രൂക്ഷവിമര്‍ശനം
എറണാകുളം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. കേസില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്നായിരുന്നു കോടതിയുടെ നീരീക്ഷണം.
പോലീസിന് മുമ്പില്‍ കീഴടങ്ങാന്‍ പ്രത്യേക സമയം അനുവദിക്കണമെന്നും കീഴടങ്ങിയാല്‍ അന്ന് തന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു പ്രതികളായ വൈദികര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈദികരുടെ ആവശ്യങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. വൈദികര്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ കീഴടങ്ങാം.

ജാമ്യഹര്‍ജി കോടതി മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിച്ചുകൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത അഞ്ച് വൈദികരും യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. മജിസ്‌ട്രേറ്റിന്റേയും അന്വേഷണ ഉദ്യോഗസ്ഥന്റേയും മുന്നില്‍ യുവതി നല്‍കിയ മെഴിയും തെളിവുകളും തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications