കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു

Google Oneindia Malayalam News

കൊച്ചി: പന്തീരങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ച കോടതി പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നിഷേധിക്കുകയായിരുന്നു.ലഘുലേഖയോ ഏതെങ്കിലും പുസ്തകമോ കൈയ്യില്‍ വെച്ചതിന്‍റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്നായിരുന്നു പ്രതിഭാഗം ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

alanthahanew

യുഎപിഎ ചുമത്തിയത് നീതി നിഷേധമാണെന്ന വാദം പ്രതികള്‍ ഉയര്‍ത്തിയെങ്കിലും പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവെ ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേസ് ഡയറിയും ഫോറന്‍സിക് പരിശോധന രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ കാരണങ്ങളും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാവോയസിറ്റ് ബന്ധം ഉണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് മലപ്പുറം സ്വദേശി ഉസ്മാനെ കുറിച്ചും കഴിഞ്ഞ ദിവസം പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസില്‍ നേരത്തേ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ, ആദ്യ 'താക്കറെ' മുഖ്യമന്ത്രി, ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനംഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ, ആദ്യ 'താക്കറെ' മുഖ്യമന്ത്രി, ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

ബിന്ദു അമ്മിണിയുമായി എകെ ബാലൻ കൂടിക്കാഴ്ച നടത്തിയിരുന്നോ? സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി

എസ്ഡിപിഐയുമായി സിപിഎം ഇനി എന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമോ? കാരശ്ശേരിയുടെ മറുപടി!

English summary
High court rejects bail petition of alan and thaha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X