പഠിപ്പുമുടക്കി സമരം ഇനി കേരളത്തില്‍ വേണ്ട: ഹൈക്കോടതി
കൊച്ചി: പഠിപ്പ് മുടക്കി സമരം ചെയ്യുന്ന രീതി ഇനി കേരളത്തില്‍ വേണ്ടെന്ന് ഹൈക്കോടതി. സമരം മൂലം ക്ലാസ്സുകള്‍ നഷ്ടപ്പെട്ടത്തിനാല്‍ പരീക്ഷ നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
സമരം മൂലം ക്ലാസ്സുകള്‍ നഷ്ടപ്പെട്ടു എന്നും പഠിക്കാന്‍ വേണ്ടെത്ര സമയം ലഭിച്ചില്ലെന്നായിരുന്നു പരാതി. നിര്‍ബന്ധപ്പൂര്‍വ്വം വിദ്യാര്‍ത്ഥികളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതാണ് ക്ലാസ്സുകള്‍ നഷ്ടമാക്കുന്നതിന് കാരണമെന്ന് കോടതി പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പങ്കെടുത്താല്‍ മതി, നിര്‍ബന്ധപ്പൂര്‍വ്വം പങ്കെടുപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിനോടോ, പോലീസിനോടോ പരാതിപ്പെടാവുന്നതാണ്.
വിദ്യാര്‍ത്ഥികളുടെ പഠനാവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. സമരം നടക്കുന്ന ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അധ്യാപകര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications